Dundalk -ൽ വെടിയേറ്റ് ഒരാൾക്ക് പരിക്ക്

അയര്‍ലന്‍ഡിലെ Louth കൗണ്ടിയിലെ Dundalk ലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്. Dundalk ടൗണിലെ വുഡ്‌ബറി ഗാർഡൻസ് ഏരിയയിൽ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വെടിയേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

സംഭവത്തിന് പിന്നിലുള്ള ആരെയും നിലവില്‍ അറസ്റ്റ് ചെയ്തിട്ടില്ല. വെടിവെച്ചയാളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം തുടരുകയാണ്. ഈ സംഭവത്തിന് ഏതെങ്കിലും സാക്ഷികൾ ഉണ്ടെങ്കില്‍ മുന്നോട്ട് വരണമെന്ന് ഗാർഡ ആവശ്യപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച രാത്രി 7:30 നും 8:30 നും ഇടയിൽ Dundalk വുഡ്‌ബറി ഗാർഡൻസ് ഏരിയയിൽ സഞ്ചരിച്ചിരുന്നവരില്‍, ക്യാമറ ഫൂട്ടേജ് (ഡാഷ്-ക്യാം ഉൾപ്പെടെ) കൈവശമുള്ള ആളുകള്‍ ഈ ദൃശ്യങ്ങള്‍ ഗാർഡക്ക് നല്‍കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ 042 9388400 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലോ (1800 666 111) ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടേണ്ടതാണ്.

Share this news

Leave a Reply

%d bloggers like this: