അയർലൻഡ് ആശുപത്രികളിൽ ബെഡ്ഡ് ക്ഷാമം അതിരൂക്ഷം , ഒക്ടോബറിൽ പതിനായിരത്തിലധികം രോഗികൾക്ക് ബെഡ്ഡ് ഇല്ലെന്ന് INMO റിപ്പോർട്ട്

INMO പുറത്തുവിട്ട ഒക്ടോബർ മാസത്തെ കണക്കുകൾ പ്രകാരം അയർലൻഡിലെ ആശുപത്രികളിൽ ബെഡ്ഡ് ക്ഷാമം അതിരൂക്ഷമെന്ന് റിപ്പോർട്ട്. ഒക്‌ടോബർ മാസത്തിൽ 10,679-ലധികം രോഗികൾ ആശുപത്രിയിൽ ബെഡ്ഡ് ഇല്ലാതെയാണ് ചികിത്സ നേടിയതെന്ന് Irish Nurses and Midwives Organisation (INMO) പറയുന്നു.

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 25 ശതമാനത്തിലധികം വർധനയാണെന്നും 2020 ഒക്ടോബറിലെ കണക്കുകളുടെ ഇരട്ടിയിലേറെയാണ് ഇതെന്നും INMO ചൂണ്ടിക്കാട്ടി.

ഒക്‌ടോബർ മാസത്തിൽ 16 വയസ്സിന് താഴെയുള്ള 393-ലധികം കുട്ടികൾ ട്രോളികളിൽ ഉണ്ടായിരുന്നു, ഫ്ലൂ അടക്കമുള്ള അസുഖങ്ങൾ കാരണം ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായിട്ടുണ്ട്.

ഈ മാസം ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെട്ട ആശുപത്രികൾ: കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ – 1,342 രോഗികൾ, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്ക് – 1,268 , യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേ – 810 , സെന്റ് ജെയിംസ് ഹോസ്പിറ്റൽ – 702 , സ്ലിഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ – 700 . എന്നിങ്ങനെയാണ്.ഇത്രയും പേര് ബെഡ്ഡ് ലഭിക്കാത്തതിനാൽ ട്രോളികളിലാണ് ചികിത്സാ സമയം ചെലവഴിച്ചത്.

എച്ച്എസ്ഇയുടെയും സർക്കാരിന്റെയും കാര്യമായ ഇടപെടലുകളില്ലാതെ ഈ ശൈത്യകാലത്ത് ആശുപത്രികൾ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന് INMO ജനറൽ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു.

ട്രോളികളിൽ രോഗികൾ വർധിക്കുന്നത് നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും മറ്റ് രോഗികൾക്കും അധിക സമ്മർദ്ദം നൽകുന്നതിനൊപ്പം മെച്ചപ്പെട്ട ചികിത്സ ലഭിക്കാത്ത സ്ഥിതിവിശേഷം ഉണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിനാൽ ആശുപത്രി സംവിധാനം മെച്ചപ്പെടുത്തുന്നതിന് സ്റ്റാഫുകളുടെ അപര്യാപ്തത പരിഹരിക്കാനും ബെഡ്ഡുകളും എണ്ണം വർധിപ്പിക്കാനും HSE നടപടിയെടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: