അയർലൻഡിൽ വൈറൽ അണുബാധകളുടെ വർദ്ധനവ് ആശുപത്രി പ്രവർത്തനത്തെ താളം തെറ്റിക്കുന്നു

വൈറൽ അണുബാധകളുടെ വർദ്ധനവ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നതായി റിപ്പോർട്ട്.
വൈറൽ ഇൻഫെക്ഷൻ കാരണം സമീപ ദിവസങ്ങളിലായി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം കുത്തനെ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഡബ്ലിനിലെ CHI-യുടെ എല്ലാ കേന്ദ്രങ്ങളിലുമായി ഏകദേശം 680 രോഗികളെ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട് .

ഇത് സമീപകാലങ്ങളിലെ കൂടിയ നിരക്കാണ്. ഈ വർദ്ധനവ് കുട്ടികൾക്കുള്ള ഓപ്പറേഷനുകളെയും മറ്റു ചികിത്സകളെയും സാരമായി ബാധിക്കുമെന്നും ഈ വർദ്ധനവ് തുടർന്നാൽ കുട്ടികൾക്കുള്ള പല ഓപ്പറേഷനുകളും മാറ്റിവെക്കേണ്ടിവരുമെന്ന് അയർലണ്ടിലെ ശിശുരോഗ വിദഗ്ധനായ Dr Fitzpatrick അഭിപ്രായപ്പെട്ടു .

ശീതകാലത്തിന്റെ ആരംഭമാണ് ഈ വർധനവിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്
കോവിഡ് ലോക്ക്ഡൗണുകളുടെ ഫലമായി ധാരാളം കുട്ടികളുടെ രോഗപ്രതിരോധ കുറഞ്ഞതും ശ്വാസകോശ വൈറൽ അണുബാധകളുടെ വർധനവിന്റെ കാരണമായി വിലയിരുത്തപ്പെടുന്നു

ലോകമെമ്പാടും – വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, യുകെ എന്നിവിടങ്ങളിൽ സമാനമായ ശീതകാല അസുഖം എന്ന നിലയ്ക്കു വൈറൽ അണുബാധകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് .

Share this news

Leave a Reply

%d bloggers like this: