ഹാലോവീൻ ഡേ ചരിത്രവും ആഘോഷവും എന്തെന്ന് അറിയാം..

കഴിഞ്ഞ ദിവസം സൗത്ത് കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ മരിച്ചത് നൂറുകണക്കിന് പേരാണ്..സംഭവത്തിന് ശേഷം ഇന്റർനെറ്റിൽ ട്രെന്റിങ്ങാണ് ഹാലോവീൻ എന്ന വാക്ക്. അതേസമയം മലയാളികളിൽ പലർക്കും ഹാലോവീനെ കുറിച്ച് വലിയ ധാരണ ഇല്ലെന്നതാണ് വസ്തുത.

എന്താണ് ഹാലോവീൻ ഡേ ആഘോഷവും ചരിത്രവും..?

അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ആഘോഷിക്കുന്ന രസകരമായ ഉത്സവമാണ് ഹാലോവീന്‍. വിശുദ്ധൻ എന്നർഥമുള്ള ഹാലോ (Hallow) വൈകുന്നേരം എന്ന അർഥം ഉള്ള ഈവിനിങ് എന്നീ പദങ്ങളിൽ നിന്നാണ് ഹാലോവീൻ (Halloween) എന്ന പദം രൂപം കൊണ്ടത് പേടിപ്പെടുത്തുന്ന രൂപങ്ങളും വേഷവിധാനങ്ങളും ധരിച്ചാണ് ഹാലോവീന്‍ ആഘോഷിക്കുക.

വീട്ടിലെ കുട്ടികളും മുതിര്‍ന്നവരുമെല്ലാം പേടിപ്പെടുത്തുന്ന വേഷങ്ങള്‍ ധരിക്കും. വീടുകള്‍ക്ക് മുന്നില്‍ ഹാലോവീന്‍ രൂപങ്ങള്‍ വച്ച് അലങ്കരിക്കും.പുരാതന കെൽറ്റിക് ഉത്സവമായ സാംഹെയിനിൽ നിന്നാണ് ഈ പാരമ്പര്യം ഉത്ഭവിച്ചത്. വീടുകൾക്ക് മുന്നിൽ ഹാലോവീൻ രൂപങ്ങൾ വച്ച് അലങ്കരിക്കുന്നു. അസ്ഥികൂടങ്ങൾ, മത്തങ്ങ ഉപയോഗിച്ചുള്ള തല, കാക്ക, എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങൾ ഉപയോഗിച്ചാണ് അലങ്കരിക്കാറുള്ളത്. കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു. കുട്ടികൾ ഓരോ വീടുകളിലും പോയി “ട്രിക്ക് ഓർ ട്രീറ്റ്” (വികൃതി അല്ലെങ്കിൽ സമ്മാനം) എന്ന് ചോദിക്കുന്നു. ട്രിക്ക് പറഞ്ഞാൽ വികൃതിയും ട്രീറ്റ് പറഞ്ഞാൽ സമ്മാനവുമാണ് രീതി.

2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്ഇംഗ്ലണ്ട് സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, വടക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ ജീവിച്ചിരുന്ന തികച്ചും അപരിഷ്‌കൃതരായ ജീവിച്ച സെല്‍ട്സ് എന്ന സമൂഹത്തോളം പഴക്കമുണ്ട് ഹാലോവീനിന്റെ ചരിത്രത്തിന്. ‘ഡ്രൂയിഡ്സ്’ എന്നറിയപ്പെടുന്ന പ്രാചീന പുരോഹിതവർഗമാണ് ജനതയെ നിയന്ത്രിച്ചിരുന്നത്.നവംബര്‍ ഒന്നിനായിരുന്നു അവരുടെ പുതുവര്‍ഷം. വേനല്‍ക്കാലം കഴിഞ്ഞ് ശീതകാലത്തിന്റെ (ഡാര്‍ക്ക് വിന്റര്‍) തുടക്കമാണ് നവംബര്‍ മാസം. ചരിത്രം അനുസരിച്ചു പണ്ട് കാലത്ത് മനുഷ്യ മരണങ്ങളുമായി ഈ മാസത്തിന് ബന്ധമുണ്ടായിരുന്നു.

സാംഹൈന്‍ എന്നായിരുന്നു ഈ ഉത്സവത്തിന്റെ പേര്. പുതുവത്സരത്തിനു തലേദിവസം മരിച്ചവരുടെ ആത്മാക്കളെ തങ്ങളുടെ ഭവനങ്ങളിലേക്കു പോകാൻ മരണത്തിന്റെ ദേവനായ ‘സാഹയിൻ’ അനുവദിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം.പാപത്തിൽ മരിച്ചവരുടെ മോചനത്തിനുവേണ്ടി മൃഗബലിയും നരബലിയും അർപ്പിച്ചിരുന്ന അവർ, പിശാചുക്കൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ വീടിനു പുറത്ത് ഭക്ഷണം കരുതിവെക്കുകയും ചെയ്തിരുന്നു.

പിശാചുക്കളുടേയും പ്രേതങ്ങളുടേയും ദുരാത്മാക്കളുടേയും ഭീകരരൂപത്തിലുള്ള വേഷങ്ങൾ ധരിച്ചാൽ തങ്ങളെ ഉപദ്രവിക്കാതെ അവർ കടന്നുപോകുമെന്നായിരുന്നു അവരുടെ വിശ്വാസം. അതിനുവേണ്ടിയാണ് പുതുവത്സരത്തിനു മുൻപുള്ള രാത്രിയിൽ ജനങ്ങളെല്ലാം ഇത്തരം വേഷങ്ങൾ ധരിച്ചിരുന്നത്. എ ഡി കാലത്ത് റോമന്‍ സാമ്രാജ്യം സെല്‍റ്റിക് മേഖല പിടിച്ചെടുത്തു. ഫെറാലിയാ, പൊമോന എന്ന രണ്ട് റോമന്‍ അവധികളെ ആവാര്‍ സാംഹൈനുമായി കൂട്ടിച്ചേര്‍ത്തു. മരിച്ചവരെ ആരാധിക്കുന്ന ഉത്സവമാണ് ഫെറാലിയാ. ഒക്ടോബര്‍ അവസാനമാണ് ഇത് ആഘോഷിക്കുന്നത്. പോമോന ഒരു റോമന്‍ ദേവിയാണ്. റോമാക്കാർ സെർട്ടിക് പ്രദേശങ്ങൾ കീഴടക്കിയപ്പോൾ രക്തരൂക്ഷിതമായ പല ആചാരങ്ങളും അവർ നിരോധിച്ചു.

എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പ നവംബർ ഒന്ന് എല്ലാ വിശുദ്ധന്മാരെയും ആരാധിക്കാനുള്ള ദിവസമായി നിശ്ചയിച്ചു. ഓൾ സെയിന്റ്സ് ഡേ എന്നാണിത് അറിയപ്പെടുന്നത്. ഈ തിരുനാളിന്റെ തലേദിവസം ഓൾ ഹാലോസ് ഈവ് എന്നാണ് അറിയപ്പെടുന്നത്. പിന്നീട്, ഇത് ഹലോവീനായി മാറിയെന്ന് പറയപ്പെടുന്നു.

1000 എ .ഡി യില്‍ കത്തോലിക് പള്ളി നവംബര്‍ 2ആത്മാക്കളുടെ ദിവസം (All Souls’ Day) ആയി പ്രഖ്യാപിച്ചു. മരിച്ചവര്‍ക്ക്വേണ്ടി പ്രാര്‍ത്ഥിക്കുന്ന ദിവസമാണ് ഇത്. സെല്‍റ്റിക് ഉത്സവത്തിന് പകരമാണ് ഇതെന്ന് പലരും വിശ്വസിച്ചു. സാംഹൈന്‍ ഉത്സവം പോലെ തന്നെ ആളുകള്‍ ഈ ദിവസം ഭൂത പ്രേത പിശാചുക്കളുടെ വേഷങ്ങള്‍ ധരിച്ചു ഘോഷയാത്ര നടത്തി.

കഠിനമായ മത വിശ്വാസങ്ങള്‍ കാരണം ഇംഗ്ലണ്ടിലെ ഹാലോവീന്‍ എന്ന ആശയത്തിന് പല എതിര്‍പ്പുകള്‍ ഉണ്ടായി. എന്നാല്‍, പിന്നീട് പല വര്‍ഗ്ഗങ്ങളും സമൂഹങ്ങളും ലയിച്ചതോടെ ഹാലോവീനിന്റെ ഒരു അമേരിക്കന്‍ പതിപ്പ് എത്തി. പ്രേത കഥകള്‍, കൊയ്ത്ത് ഉത്സവം മറ്റു പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.
1845-1849 കാലത്തെ അയര്‍ലണ്ടിലെ പട്ടിണിയില്‍ നിന്നും കുറെ പേര്‍ രക്ഷപെട്ട് അമേരിക്കയിലേക്ക് എത്തി. അമേരിക്കയിലേക്ക് കുടിയേറിയപ്പോൾ ഈ ഹാലോവീൻ ആഘോഷങ്ങളും വേഷങ്ങളും ‘ജാക്കിന്റെ റാന്ത’ലും ‘ട്രിക്ക് ആൻഡ് ട്രീറ്റു’മൊക്കെ. അമേരിക്കയിൽ പുനർ അവതരിപ്പിക്കപ്പെട്ടു. ജാക്കിന്റെ റാന്തലുകൾ തൂക്കിയിടുന്നതും ഉരുളക്കിഴങ്ങുകൊണ്ട് (അമേരിക്കയിൽ മത്തൻ) ഭീകരരൂപങ്ങൾ ഉണ്ടാക്കി ജനലുകൾക്കും കതകുകൾക്കും മുന്നിൽ തൂക്കിയിടുന്നതും പഴയൊരു ഐറിഷ് ഐത്യഹിത്യത്തിന്റെ ബാക്കിപത്രമാണ്.

ജാക്ക് എന്ന പിശുക്കനായ മനുഷ്യൻ പിശാചിനെ പറ്റിക്കുകയും പിശാചുമായുണ്ടാക്കിയ കരാർ പ്രകാരം, മരണശേഷം നരകത്തിലേക്ക് പോകാതെ ഒരു തീക്കനലിന്റെ ജ്വാലയുമായി ഭൂമിയിൽ ചുറ്റി സഞ്ചരിക്കാൻ അയാൾക്ക് അനുവാദം ലഭിക്കുകയും ചെയ്തുവത്രേ. ഈ ജാക്ക് വന്ന് ശല്യം ചെയ്യാതിരിക്കാനാണത്രേ വീടുകൾക്കുമുന്നിൽ ഇത്തരം ഭീകരരൂപങ്ങൾവെച്ച് അലങ്കരിക്കുന്നത്.
പിന്നീട് ഇവര്‍ ഹാലോവീന്‍ എന്ന ഉത്സവം രാജ്യത്ത് എല്ലായിടത്തും എത്തിച്ചു. വിളവെടുപ്പ് ആഘോഷിക്കുന്നതിനായി നടന്ന പൊതുപരിപാടികളായ പ്ലേ പാർട്ടികളാണ് അവയിൽ പ്രധാനം.അയൽക്കാർ മരിച്ചവരുടെ കഥകൾ പങ്കിടുകയും പരസ്പരം സൗഭാഗ്യങ്ങളെക്കുറിച്ച് പറയുകയും നൃത്തം ചെയ്യുകയും പാടുകയും ചെയ്യും. 1800അവസാനത്തോടെ ഈ ഉത്സവം കൂടുതല്‍ സൗഹാര്‍ദ്ദപരമാക്കന്‍ അമേരിക്ക ശ്രമിച്ചു.ഇതിന്റെ ഭാഗമായാണ് ഇന്ന് നമ്മള്‍ കാണുന്ന ഹാലോവീന്‍ വേഷങ്ങളും പാര്‍ട്ടികളും.

കടപ്പാട് : പി .എസ് .സി വിജ്ഞാനലോകം

Share this news

Leave a Reply

%d bloggers like this: