അയർലൻഡിലും ഇന്ത്യൻ വംശജൻ പ്രധാനമന്ത്രി പദത്തിലേക്ക്,ലിയോ വരദ്കർ ഡിസംബർ 15ന് ഐറിഷ് പ്രധാനമന്ത്രിപദമേറ്റെടുത്തേക്കും

ബ്രി​ട്ടനി​ൽ ഋ​ഷി സു​നക് പ്രധാനമന്ത്രിയായതിന് പി​ന്നാ​ലെ അ​യ​ൽ​രാ​ജ്യ​മാ​യ അയർലൻഡിലും ഇ​ന്ത്യ​ൻ വം​ശ​ജ​ൻ പ്ര​ധാ​ന​മ​ന്ത്രിപ​ദ​ത്തി​ലേ​ക്ക്. Fine Gael പാ​ർ​ട്ടി ലീ​ഡ​റും നി​ല​വി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ലിയോ വരദ്കറാണ് ഡി​സം​ബ​ർ 15ന് ​ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രിപ​ദ​മേ​റ്റെ​ടു​ക്കാ​നി​രി​ക്കു​ന്ന​ത്.

കൂ​ട്ടു​മ​ന്ത്രി​സ​ഭാ ധാ​ര​ണ പ്ര​കാ​രം ലി​യോ​യാ​ണ് നിലവിലെ മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന ടേ​മി​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​കേ​ണ്ട​ത്. ര​ണ്ട​ര വ​ർ​ഷ​ക്കാ​ല​മാ​യി​രി​ക്കും കാ​ലാ​വ​ധി.Fianna Fáil നേ​താ​വ് മീ​ഹോ​ൾ മാ​ർ​ട്ടി​നാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന​മ​ന്ത്രി.2017ൽ ​ലി​യോ പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷം കി​ട്ടാ​ഞ്ഞ​തി​നാ​ലാ​ണ് കൂട്ടു​ക​ക്ഷി ഭ​ര​ണം വേ​ണ്ടി​വ​ന്ന​ത്.

ഫിനാ ഗെയിലുമായുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിൽ ഡിസംബറിലെ മന്ത്രിസഭാ പുനഃസംഘടനയിൽ നീതി, വിദേശകാര്യ വകുപ്പുകൾ ലഭിക്കാനായി Fianna Fáil വാദമുന്നയിച്ചേക്കും.

നിലവിലെ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ലിയോ വരദ്കകരുടെ ഉപപ്രധാന്മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് പകരം വിദേശകാര്യ വകുപ്പോ നീതിന്യായ വകുപ്പോ ഏറ്റെടുത്തേക്കുമെന്നാണ് സൂചനകൾ.

അതേസമയം മീഹോൾ മാർട്ടിന് വേണ്ടി ഫിന ഗെയ്ൽ പാർട്ടിയിലെ ഏതെങ്കിലും മുതിർന്ന മന്ത്രിയെ തരംതാഴ്ത്താൻ സാധ്യതയില്ല.

അതേസമയം ബ്രസ്സൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ മാർട്ടിൻ പോകുമെന്നതിനാൽ ഡിസംബർ 15 ലെ മന്ത്രിസഭാ പുനഃസംഘടന കുറച്ചു ദിവസം വൈകിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Share this news

Leave a Reply

%d bloggers like this: