അയർലൻഡിൽ 900 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കൺസൾട്ടൻസി സ്ഥാപനമായ EY Ireland

അയർലൻഡിൽ 900 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് കൺസൾട്ടൻസി സ്ഥാപനമായ EY അയർലൻഡ്.550 തസ്തികകൾ പരിചയസമ്പന്നരായ ജോലിക്കാർക്കും 350 തസ്തികകൾ പുതിയ യൂണിവേഴ്സിറ്റി ബിരുദധാരികൾക്കും നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അയർലൻഡിലെ EY-യുടെ ഏഴ് ഓഫീസുകളിലായി നിയമനമുണ്ടാകും.ടാക്സ്, ഓഡിറ്റ്, കോർപ്പറേറ്റ് ഫിനാൻസ്, കൺസൾട്ടിംഗ് എന്നീ മേഖലകളിലും ടെക്നോളജി കൺസൾട്ടിംഗ്, ഡിജിറ്റൽ, എമർജിംഗ് ടെക്നോളജി, ഡാറ്റ അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി,sustainability , law, strategy and transformation. എന്നിവയുൾപ്പെടെയുള്ള പുതിയ വളർച്ചാ മേഖലകളിലുടനീളമുള്ള വൈവിധ്യമാർന്ന ജോലികൾ നികത്താനാണ് കമ്പനി ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്.

രാജ്യത്ത് നിലവിലെ EY ജീവനക്കാരുടെ എണ്ണം 4,200 ൽ നിന്ന് 5,100 ആയി ഉയർത്താനുള്ള പദ്ധതി സന്തോഷം തരുന്നതാണെന്ന് കമ്പനിയുടെ മാനേജിംഗ് പാർട്ണർ Frank O’Keeffe പറഞ്ഞു.

2022 ജൂൺ 30 വരെയുള്ള സാമ്പത്തിക വർഷത്തിൽ 536 മില്യൺ യൂറോയുടെ റെക്കോർഡ് വരുമാനം അയർലൻഡിൽ EY നേടിയിട്ടുണ്ട് , ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26% വർദ്ധനവാണ്.

ഡബ്ലിൻ, ബെൽഫാസ്റ്റ്, കോർക്ക്, ഗാൽവേ, ലിമെറിക്ക്, വാട്ടർഫോർഡ് എന്നിവിടങ്ങളിലെ ഓഫീസുകളിലെ , ടാക്സ്, നിയമം, സ്ട്രാറ്റജി, ട്രാൻസാക്ഷനുകൾ എന്നീ നാല് സേവന മേഖലകളിലും ശക്തമായ പ്രകടനം കാഴ്ചവെച്ചതായി കമ്പനി അറിയിച്ചു.

ആഗോളതലത്തിൽ, 45.4 ബില്യൺ ഡോളർ വരുമാനമുള്ള കമ്പനിയാണ് EY

Share this news

Leave a Reply

%d bloggers like this: