Limerick-ൽ കാറപകടം , യുവതി മരിച്ചു, രണ്ട് കുട്ടികളടക്കം മൂന്ന് പേർക്ക് പരിക്ക്

Limerick കൗണ്ടിയിലെ Rathkeale ൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് മുപ്പതുകാരി മരിച്ചു, ഇന്നലെ വൈകുന്നേരം 4:15 ന് ശേഷം Rathkeale ലെ Pike എന്നറിയപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്. ( Rathkeale- ന് തെക്ക് N21-ൽ)

അപകടത്തെ തുടർന്ന് യുവതിയെ ആംബുലൻസിൽ ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു.

യുവതിയുടെ കാറിലുണ്ടായിരുന്ന 30 വയസ്സുള്ള ഒരു പുരുഷനെയും രണ്ട് ചെറിയ കുട്ടികളെയും , ആശുപത്രിയിലേക്ക് മാറ്റി, ഇവരുടെ പരിക്കുകൾ സരമുള്ളതല്ലെന്ന് ഗാർഡ അറിയിച്ചു..

രണ്ടാമത്തെ കാറിന്റെ ഡ്രൈവറായ 20 വയസ്സുള്ള യുവാവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ജീവന് ഭീഷണിയല്ല.

അപകടത്തിന് സാക്ഷികൾ ഉണ്ടെങ്കിൽ മുന്നോട്ട് വരാൻ ഗാർഡ അഭ്യർത്ഥിച്ചിട്ടുണ്ട്.

കൂട്ടിയിടി സമയത്ത് റാത്ത്‌കീലിന്റെ തെക്ക് N21-ൽ നിന്നുള്ള ഡാഷ്-ക്യാം ഉൾപ്പെടെയുള്ള ക്യാമറ ദൃശ്യങ്ങൽ ഉണ്ടെങ്കിൽ ഗാർഡയ്ക്ക് നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തെ കുറിച്ച് ധാരണയുള്ളവർ ന്യൂകാസിൽവെസ്റ്റ് ഗാർഡ സ്റ്റേഷനെ 069 20650, ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ 1800 666 111 അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുന്നു.

ഫോറൻസിക് കൊളിഷൻ ഇൻവെസ്റ്റിഗേറ്റർമാർ സാങ്കേതിക പരിശോധന നടത്താൻ റോഡ് നിലവിൽ അടച്ചിരിക്കുന്നു, കൂടാതെ പ്രാദേശിക ഗതാഗത നിയന്ത്രണങ്ങളും ഇവിടെ നിലവിലുണ്ട്.

Share this news

Leave a Reply

%d bloggers like this: