ഡബ്ലിനിൽ പുതിയ മാനസികാരോഗ്യ ആശുപത്രി പ്രവർത്തനമാരംഭിച്ചു

ഡബ്ലിനിലെ Portrane ൽ 200 മില്യൺ യൂറോ മുതൽമുടക്കി പണിത സെൻട്രൽ മെന്റൽ ഹോസ്പിറ്റൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.

തുടക്കത്തിൽ 130 രോഗികൾക്ക് വരെ ചികിത്സ നൽകാൻ സാധിക്കുന്ന ഹോസ്പിറ്റലിന് പൂർണതോതിൽ പ്രവർത്തനക്ഷമമാകുമ്പോൾ 170 രോഗികളെ വരെ ഉൾകൊള്ളാൻ സാധിക്കും.

2020 ൽ ഹോസ്പിറ്റൽ നിർമാണം പൂർത്തിയായെങ്കിലും ജീവനക്കാരെ നിയമിക്കുന്നതിലെ തടസങ്ങളാണ് ഹോസ്പിറ്റൽ പ്രവർത്തനം തുടങ്ങാൻ വൈകിയത്.

വിശാലമായ ആശുപത്രി കാമ്പസിനുള്ളിൽ a pre-discharge unit, female unit, mental health intellectual disability unit, high-secure unit , medium-secure unit തുടങ്ങിയ യൂണിറ്റുകളുടെ സേവനങ്ങൾ ലഭ്യമാണ്.

മുതിർന്നവർക്ക് പരിചരണം നൽകുന്നതിനൊപ്പം, Forensic Child and Adolescent Mental Health Service (FCAMHS), പ്രിസൺ ഇൻ-റീച്ച് സേവനങ്ങളും ആശുപത്രിയിൽ ലഭ്യമാണ്.

ഹോസ്പിറ്റൽ ക്യാംപസിൽ മാനസിക ഉല്ലാസത്തിന് വേണ്ടി പൂന്തോട്ടം, ഹോർട്ടികൾച്ചറൽ ഏരിയ, ജിം, woodwork worksho, മ്യൂസിക് റൂം എന്നിവയും ഒരിക്കിയിട്ടുണ്ട് .Dundrum ൽ വിക്ടോറിയൻ കാലഘട്ടത്തിൽ പണിത കെട്ടിടത്തിലായിരുന്നു ഇതുവരെ സെൻട്രൽ മെന്റൽ ഹോസ്പിറ്റൽ പ്രവർത്തിച്ചത്. പുതിയ മെന്റൽ ഹോസ്പിറ്റൽ ക്യാമ്പസ്സ് ഐറിഷ് ആരോഗ്യ രംഗത്തിന് മുതൽകൂട്ടാകുമെന്ന് ആരോഗ്യമന്ത്രി Stephen Donnelly അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: