അയർലൻഡിലുടനീളം വരും ദിവസങ്ങളിൽ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം

ഈ വാരാന്ത്യത്തിൽ രാജ്യവ്യാപകമായി മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി ഐറിഷ് കാലാവസ്ഥാകേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിരുന്നു.

തുടർന്നുള്ള ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായേക്കുമെന്ന് കാലാവസ്‌ഥാ ഏജൻസി Met Éireann അറിയിച്ചു.കഴിഞ്ഞ ദിവസം വെക്‌സ്‌ഫോർഡിലും ഇന്നലെ രാവിലെ Shannon നദിയുടെ തീരത്തും ഉണ്ടായ കനത്ത വെള്ളപ്പാച്ചലിൽ അനേകം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.

അതിനിടെ, ചില സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ശനിയാഴ്ച (ഇന്ന്) കനത്ത മഴയുള്ള ദിവസമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു.

Share this news

Leave a Reply

%d bloggers like this: