കാണാതായ 2 കൗമാരക്കാരെ കണ്ടെത്താൻ പൊതുജന സഹായം തേടി ഗാർഡ

Monagahanൽ നിന്ന് കാണാതായ 2 കൗമാരക്കാരെ കണ്ടെത്താൻ ഗാർഡ സഹായം തേടുന്നു.
13 വയസ്സുള്ള പെൺകുട്ടിയെയും ആൺകുട്ടിയെയും ആണ് വെള്ളിയാഴ്ച കാണാതായിരിക്കുന്നത്.
Monagahan നിൽ നിന്ന് ഡബ്ലിനിലേക്ക് യാത്ര ചെയ്തതായി കരുതപ്പെടുന്ന 13 വയസ്സുള്ള ആൺകുട്ടിയെയും പെൺകുട്ടിയെയും കണ്ടെത്താൻ സഹായിക്കണമെന്ന് ഗാർഡ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.Seamus Hynes, Kelsey Kenny, എന്നീ 13 വയസ്സുള്ള ആൺകുട്ടിയെയും പെൺകുട്ടിയെയും ആണ് കാണാതായിരിക്കുന്നത് മോനാഗനിലെ ക്ലോഗർനാഗ് ഏരിയയിൽ നിന്നുള്ളവരാണ് ഇരുവരും .മെലിഞ്ഞ ശരീരപ്രകൃതിയും 5 അടി 6 ഇഞ്ച് ഉയരമുള്ള കെൽസിക്ക് നീളമുള്ള, ഇളം തവിട്ട് നിറമുള്ള മുടിയും പച്ച കണ്ണുകളുമാണ് , കെൽസി ഒരു ബ്രൗൺ ട്രാക്ക് സ്യൂട്ടും വെളുത്ത നൈക്ക് റണ്ണറുമാണ് കാണാതാകുമ്പോൾ ധരിച്ചിരുന്നത് .5 അടി 4 ഇഞ്ച് ഉയരവും മെലിഞ്ഞ ശരീരവും ഉള്ള സീമസിനു തവിട്ട് മുടിയും നീല കണ്ണുകളുമാണ്. സീമസ് ധരിച്ചിരുന്നത് ഒരു കറുത്ത നൈക്ക് ടോപ്പും കറുത്ത ട്രാക്ക് സ്യൂട്ട് ബോട്ടും ബ്രൗൺ ബൂട്ടും ആയിരുന്നു എന്ന് ഗാർഡ അറിയിച്ചു .

Share this news

Leave a Reply

%d bloggers like this: