ഹെൽത്ത് കെയർ ജീവനക്കാർക്കുള്ള പാൻഡെമിക് ബോണസ് : ഇനിയും ലഭിക്കാത്തവർക്ക് നവംബർ അവസാനത്തോടെ നൽകുമെന്ന് സർക്കാർ
ഐറിഷ് സർക്കാർ പ്രഖ്യാപിച്ച പാൻഡെമിക് ബോണസ് ഇനിയും ലഭിക്കാത്തവർക്ക് ‘നവംബർ അവസാനത്തോടെ’ നൽകുംമെന്ന് സർക്കാർ അറിയിച്ചു.
1,000 യൂറോ പാൻഡെമിക് ബോണസ് ഇതുവരെ ലഭിക്കാത്ത അവശേഷിക്കുന്ന ഹെൽത്ത് കെയർ ജീവനക്കാർക്ക് നവംബർ അവസാനത്തോടെ ബോണസ് ലഭ്യമാക്കാനുള്ള നടപടി പൂർത്തിയാക്കുമെന്ന് HSE അറിയിച്ചു.
ജനുവരിയിൽ ബോണസ് ലഭ്യമാക്കി തുടങ്ങിയെങ്കിലും ചില ഹെൽത്ത് കെയർ ജീവനക്കാർക്ക് ഇതുവരെ ബോണസ് ലഭിച്ചിട്ടില്ല. HSE ഇതര ജീവനക്കാർക്ക് പാൻഡെമിക് ബോണസ് നൽകുന്നതിന് കൺസൾട്ടന്റുമാരായ Kosi ക്ക് കഴിഞ്ഞ മാസം HSE ഒരു ടെൻഡർ നൽകിയിരുന്നു
കോസിയുടെ സഹകരണത്തോടെ എച്ച്എസ്ഇ, നോൺ-എച്ച്എസ്ഇ, നോൺ-സെക്ഷൻ 38 ഓർഗനൈസേഷനുകളിലെ തൊഴിലാളികൾക്ക് ബോണസ് നൽകുന്നതിനുള്ള പ്രക്രിയ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്
ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്‌സ്, HSE ജോലിക്കാരായ സപ്പോര്‍ട്ട് സ്റ്റാഫ്, സെക്ഷന്‍ 38 ജോലിക്കാര്‍, ക്ലീനേഴ്‌സ്, മെയിന്റനന്‍സ് സ്റ്റാഫ്, പോര്‍ട്ടര്‍മാര്‍, കാറ്ററിങ് ജോലിക്കാര്‍, ക്ലിനിക്കല്‍ വേസ്റ്റ് സ്റ്റാഫ്, പാരാമെഡിക്കല്‍ ജോലിക്കാര്‍, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ അഡ്മിനിസ്‌ട്രേഷന്‍ ജോലിക്കാര്‍ എന്നിവര്‍ റെക്കഗ്നീഷന്‍ പേയ്‌മെന്റിന് അര്‍ഹരാണ്.
കള്‍സള്‍ട്ടന്റുമാര്‍, നോണ്‍-കണ്‍സള്‍ട്ടന്റ് ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മിഡ് വൈഫുമാര്‍, മെഡിക്കല്‍ ലബോറട്ടറി സ്റ്റാഫ്, ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ ജോലിക്കാര്‍, കോവിഡ് ടെസ്റ്റ് നടത്തുന്നവര്‍, വാക്‌സിന്‍ നല്‍കുന്നവര്‍, ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് അസിസ്റ്റന്റ്‌സ് എന്നിവരാണ് ധനസഹായം സ്വീകരിക്കാന്‍ അര്‍ഹരായ മറ്റുള്ളവര്‍.