ആദ്യവെള്ളി നൈറ്റ് വിജിൽ ഡിസംബർ 2ന് ഡബ്ലിൻ ബുമോണ്ടിൽ

ലോക സുവിശേഷവത്കരണ ദൗത്യത്തിന്‍റെ ഭാഗമായി ബഹു. സേവ്യര്‍ ഖാൻ വട്ടായില്‍ അച്ചന്‍ സ്ഥാപിച്ച ANOINTING FIRE CATHOLIC MINISTRY( AFCM )യുടെ അയർലണ്ട് ഘടകം ഒരുക്കുന്ന ആദ്യവെള്ളി നൈറ്റ് വിജിൽ ഡിസംബർ 2ന് ഡബ്ലിൻ ബുമോണ്ടിലെ St. John Vianney,Church,Artane നിൽ വെച്ച് നടത്തപ്പെടുന്നു.ആദ്യവെള്ളി വൈകുന്നേരം 07:15 നു ജപമാലയോടുകൂടി ആരംഭിക്കുന്ന ശുശ്രൂഷയിൽ 07:30 നാണ് ഇംഗ്ലീഷ് വിശുദ്ധ കുർബാന. മലയാളത്തിൽ ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയിൽ വചന പ്രഘോഷണം ,രോഗശാന്തി പ്രാർഥന ,ദിവ്യകാരുണ്യ ആരാധനാ എന്നിവ ഉണ്ടായിരിക്കുന്നതാണ് . ശുശ്രൂഷയുടെ ഭാഗമായി കുമ്പസാരത്തിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട് . 09:30 നാണ് ശുശ്രൂഷകൾ സമാപിക്കുന്നത് . ഡിസംബർ 2ന് നടക്കുന്ന ശുശ്രൂഷയിൽ UK യിൽ നിന്നുള്ള AFCM വചന പ്രഘോഷകനും ,രോഗശാന്തി ശുശ്രൂഷകനുമായ Br.Sebastian Sales ആണ് വചന പ്രഘോഷണം നടത്തുന്നത് . ദിവ്യകാരുണ്യ ആരാധനയിൽ തിരുസഭയ്ക്കുവേണ്ടിയും ,ദേശങ്ങളുടെയും ,ജനതകളുടെയും പാപക്ഷമക്കും ,പാപമോചനത്തിനും വേണ്ടിയുള്ള പാപവിമോചന മദ്ധ്യസ്ഥ പ്രാർഥനയും ഉണ്ടായിരിക്കുന്നതാണ് .

ഈശോയുടെ തിരുഹൃദയ വാഗ്ദാനങ്ങൾ സീകരിക്കുന്നതിനും , തിന്മ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ തിരുസഭയ്ക്കുവേണ്ടിയും, കുടുംബങ്ങളുടേയും ,ദേശങ്ങളുടെയും ,ജനതകളുടെയും വിശുദ്ധീകരണത്തിനു വേണ്ടിയും പ്രാർഥിച്ച് അനുഗ്രഹങ്ങൾ നേടുന്നതിനും ,ദൈവരാജ്യ ശുശ്രൂഷകളിൽ പങ്കുകാരാകുന്നതിനും AFCM അയർലണ്ട് ഏവരെയും സ്നേഹപൂർവം യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു .

More info. 0874174109

Share this news

Leave a Reply

%d bloggers like this: