ഗർഭകാലത്തെ മാതാവിന്റെ മദ്യപാനശീലം അയർലൻഡിൽ പ്രതിവർഷം ജനിക്കുന്ന പത്ത് ശതമാനം കുട്ടികളിലും Foetal Alcohol Disorder കൾക്ക് കാരണമാവുന്നതായി HSE

അയര്‍ലന്‍ഡില്‍ പ്രതിവര്‍ഷം ജനിക്കുന്ന കുട്ടികളില്‍ പത്തില്‍ ഒരു വിഭാഗം കുട്ടികള്‍ക്കും മാതാവിന്റെ മദ്യപാനശീലം മൂലം Foetal Alcohol Disorder കള്‍ ഉണ്ടാവുന്നതായി HSE. കഴിഞ്ഞ വര്‍ഷം രാജ്യത്ത് അറുപതിനായിരത്തോളം കുട്ടികള്‍ ജനിച്ചപ്പോള്‍ ഇവരില്‍ 6000 പേരിലും Foetal Alcohol Spectrum Disorders (FASD) എന്ന അവസ്ഥ ഉണ്ടായിരുന്നതായി HSE ചൂണ്ടികകാട്ടുന്നു. ഇതുകൂടാതെ 600 കുട്ടികള്‍ക്ക് ‍ FASD യുടെ ഗുരുതരരൂപമായ Foetal Alcohol Syndrome (FAS) യും ഉണ്ടായിരുന്നതായാണ് HSE യുടെ കണ്ടെത്തല്‍.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ FASD കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് അയര്‍ലന്‍ഡ്. ആയിരം കുട്ടികള്‍ക്ക് 47.5 എന്ന തോതിലാണ് അയര്‍ലന്‍ഡില്‍ FASD കേസുകള്‍ ഉള്ളതെന്നാണ് WHO നല്‍കുന്ന വിവരം.

ജനനസമയത്ത് ഈ കുട്ടികളില്‍ ഇത്തരം വൈകല്യങ്ങളുടെ ലക്ഷണങ്ങള്‍ കാണിക്കാറില്ല എന്നും, ഇവര്‍ പ്രീസ്കൂളുകളില്‍ എത്തുന്ന സമയങ്ങളിലോ, സ്കൂള്‍ കാലഘട്ടത്തിലോ ആണ് ഇവ തിരച്ചറിയാറുള്ളതെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. ഈ അവസ്ഥ മൂലം കുട്ടികളില്‍ ശാരീരികവും,മാനസികവും, വിദ്യാഭ്യാസപരവും, സ്വഭാവപരവുമായ അസ്വസ്ഥതകള്‍ ഉണ്ടാവാറുണ്ടെന്ന് HSE അറിയിക്കുന്നു. പഠനം, ഓര്‍മ്മ, ശ്രദ്ധ, ആശയവിനിമയം, വൈകാരിക നിയന്ത്രണം, സോഷ്യല്‍ സ്കില്ലുകള്‍ എന്നീ കാര്യങ്ങളില്‍ കുട്ടികള്‍ പിന്നോട്ടു പോയേക്കാം. നിലവില്‍ Foetal Alcohol Disorder കള്‍ തിരിച്ചറിയുന്നതിനായി പ്രത്യേക പരിശോധനകള്‍ ലഭ്യമല്ല. കുട്ടികളിലെ മാനസികവും, ശാരീരികവുമായ പ്രത്യേകതകളിലൂടെയാണ് ഡോക്ടര്‍മാര്‍ ഇവ തിരിച്ചറിയുന്നത്.

Share this news

Leave a Reply

%d bloggers like this: