അയർലൻഡ് പ്രധാനമന്ത്രിയായി ചുമതലയേറ്റ് ലിയോ വരദ്കർ

ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. രണ്ടാം തവണയാണ് ലിയോ അയര്‍ലന്‍ഡ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. സഖ്യകക്ഷി ധാരണപ്രകാരമാണ് Fine Gael നേതാവായ ലിയോ മുന്‍ പ്രധാനമന്ത്രിയും Fianna Fáil നേതാവുമായ മീഹോള്‍ മാര്‍ട്ടിനില്‍ നിന്നും അധികാരമേറ്റെടുത്തത്.

Dail ല്‍ നടന്ന വോട്ടെടുപ്പില്‍ 87 അംഗങ്ങളുടെ പിന്തുണ ലഭിച്ചതിനു ശേഷം ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കുന്നതിനായി ലിയോ വരദ്കര്‍ ഐറിഷ് പ്രസിഡന്റ് Michael D Higgins നെ ഇന്നലെ ഉച്ചയോടെ നേരില്‍ കണ്ടു.

അയര്‍ലന്‍ഡില്‍ പ്രധാനമന്ത്രി പഥത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ലിയോ വരദ്കര്‍. മഹാരാഷ്ട്ര സ്വദേശിയായ അശോക് വരദ്കറിന്റെയും, അയര്‍ലന്‍ഡ് സ്വദേശി മറിയത്തിന്റെയും മകനാണ് അദ്ദേഹം. സ്ഥാനമേറ്റെടുക്കുമ്പോള്‍ ഇരുവരും കഴിഞ്ഞ ദിവസം Dail ഗ്യാലറിയില്‍ ഉണ്ടായിരുന്നു.

ഡബ്ലിനിലെ ട്രിനിറ്റി സര്‍വ്വകലാശാലയില്‍ വച്ച് 2003 ല്‍ മെഡിക്കല്‍ ബിരുദം കരസ്ഥമാക്കിയ ലിയോ വരദ്കര്‍ പത്തുവര്‍ഷത്തോളം ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരാണ്.

അതേസമയം കാര്യമായ മാറ്റങ്ങളില്ലാതെയാണ് പുതിയ ക്യാബിനറ്റിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അയര്‍ലന്‍ഡിന്റെ ഉപപ്രധാനമന്ത്രി സ്ഥാനവും, വിദേശകാര്യമന്ത്രി സ്ഥാനവും ഏറ്റെടുത്തു. മറ്റു മന്ത്രിമാരും വകുപ്പുകളും താഴെ പറയുന്നവയാണ്.

Simon Coveney- Department of Enterprise, Trade and Employment
Michael McGrath – Finance
Paschal Donohoe- Department of Public Expenditure, NDP Delivery and Reform
Eamon Ryan- Department of Environment, Climate, Communications and Transport
Norma Foley- Education
Catherine Martin- Department of Tourism, Culture, Arts, Gaeltacht, Sport and Media
Darragh O’Brien- Housing, Local Government and Heritage
Heather Humphreys- Social Protection, Rural and Community Development
Stephen Donnelly – Health
Charlie McConalogue- Agriculture, Food and the Marine.
Roderic O’Gorman- Department of Children, Equality, Disability, Integration and Youth
Simon Harris- Department of Further and Higher Education, Research, Innovation and Science and Justice

പുതിയ ചീഫ് വിപ്പായി Hildegarde Naughton നെയും അറ്റോണി ജനറലായി Rossa Fanning നെയും നിയമിച്ചു.

Share this news

Leave a Reply

%d bloggers like this: