തണുപ്പ് കുറയുന്നു ; താപനില 13 ഡിഗ്രീ വരെയായി ഉയർന്നേക്കുമെന്ന് Met Éireann

അയര്‍ലന്‍ഡില്‍ ദിവസങ്ങളായി തുടരുന്ന കൊടുംതണുപ്പിന് ഇന്നുമുതല്‍ ശമനമുണ്ടായേക്കുമെന്ന് Met Éireann. അറ്റ്‍ലാന്റിക്കില്‍ നിന്നുള്ള കാറ്റ് മൂലം രാജ്യത്ത് നിലവിലെ തണുപ്പിന് കാരണമായ cold snap അവസാനിക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം.

ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ പകല്‍ സമയങ്ങളില്‍ അയര്‍ലന്‍ഡിലെ ചില ഭാഗങ്ങളിലെ കൂടിയ‍ താപനില 11 ഡിഗ്രീ മുതല്‍ 13 ഡിഗ്രീ വരെയാവുമെന്നും ഇന്ന് താരതമ്യേന മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. തെക്കന്‍ കൗണ്ടികളിലും, പടിഞ്ഞാറന്‍ കൗണ്ടികളിലും ശക്തമായ മഴയ്ക്കും, പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

തിങ്കളാഴ്‌ച തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ ചെറിയ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും, ചൊവ്വാഴ്ച അറ്റ്‌ലാന്റിക് കൗണ്ടികളിൽ ഉടനീളം കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും Met Éireann പ്രവചിക്കുന്നു.

Share this news

Leave a Reply

%d bloggers like this: