ക്രിസ്തുമസ് അടുക്കവേ രാജ്യത്തെ ഫ്ലൂ കേസുകളിൽ വൻ വർദ്ധനവെന്ന് ചീഫ് മെഡിക്കൽ ഓഫീസർ

കൃസ്തുമസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അയര്‍ലന്‍ഡിലെ ഫ്ലൂ കേസുകളില്‍ വലിയ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ബ്രെഡ സ്മിത്ത്. മുന്‍ ആഴ്ചയെ ആപേക്ഷിച്ച് 80 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഫ്ലൂ കേസുകളില്‍ ഈയാഴ്ച റിപ്പോര്‍ട്ട് ചെയിതിരിക്കുന്നതെന്നും, ഇതോടൊപ്പം തന്നെ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കോവിഡ് കേസുകളിലും വര്‍ദ്ധനവുണ്ടെന്നും ബ്രെഡ സമിത്ത് ട്വീറ്റ് ചെയ്തു.

ഫ്ലൂ ബാധിച്ച ചില രോഗികളെ ഈയാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായും, എന്നാല്‍ ഇവര്‍ ആരും തന്നെ ഫ്ലൂ വാക്സിന്‍ സ്വീകരിച്ചിരുന്നില്ല എന്നും അവര്‍ ട്വിറ്ററിലൂടെ പറഞ്ഞു. കുട്ടികള്‍ക്ക് സൌജന്യ നാസല്‍ ഫ്ലൂ വാക്സിന്‍ നല്‍കിയെന്ന് എല്ലാ രക്ഷിതാക്കളും ഉറപ്പുവരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇത്തവണത്തെ ഫ്ലൂ സീസണ്‍ കുട്ടികളിലാണ് കൂടുതല്‍ ആഘാതമുണ്ടാക്കുന്നതെന്ന് ആസ്ത്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് അവര്‍ പറഞ്ഞു.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ചില്‍ ഒന്ന് എന്ന രീതിയിലാണ് നിലവിലുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ പ്രതിദിന ശരാശരി 75 ആയി ഉയര്‍ന്നതായും ബ്രെഡ സ്മിത്ത് പറ‍ഞ്ഞു.

Share this news

Leave a Reply

%d bloggers like this: