കോവിഡ് ആശങ്ക വർദ്ധിക്കുന്നു ; കൂടുതൽ രോഗികൾ ഡബ്ലിൻ , വാട്ടർഫോർഡ് , കോർക്ക് ആശുപത്രികളിൽ

അയര്‍ലന്‍ഡില്‍ കോവിഡ് രോഗവ്യാപനം ദിനംപ്രതി ശക്തമാവുന്നു. നിലവില്‍ 703 രോഗികള്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നതായാണ് HSE പുറത്തുവിടുന്ന വിവരം.

രാജ്യം നിലവില്‍ നേരിടുന്ന കോവിഡ് വ്യാപനത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളിലെന്നാണ് റിപ്പോര്‍ട്ട്. HSE പുറത്തുവിട്ട ഡാറ്റ പ്രകാരം കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 55 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 53 ഉം രോഗികള്‍ ചികിത്സയില്‍ കഴിയുകയാണ്. ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയിലാണ് ഏറ്റവും കുടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. ഇവിടെ 67 പേരെയാണ് കോവിഡ് ബാധിച്ച് പ്രവേശിപ്പിച്ചിരിക്കുന്നത്.

ലിമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 24 രോഗികളും, Tipperary യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 20 രോഗികളും ചികിത്സയില്‍ കഴിയുകയാണ്. ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ തുടരാനും, റൂമുകളുടെ ജനാലകള്‍ തുറന്നിടാനുമടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ HSE ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങളിലും, ആള്‍ക്കൂട്ടങ്ങളിലും മാസ്ക് ധരിക്കണമെന്ന് അയര്‍ലന്‍‍ഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബ്രെഡ സ്മിത്തും കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: