തിങ്ങിനിറഞ്ഞ് ആശുപത്രികൾ ; അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് INMO

കോവിഡ്, ഇന്‍ഫ്ലുവന്‍സ, അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നത് മൂലം അയര്‍ലന്‍ഡിലെ ആശുപത്രികള്‍ തിങ്ങിനിറയുന്നതായി Irish Nurses and Midwives Organisation(INMO). സാധാരണായായി ഈ സമയങ്ങളില്‍ ഉണ്ടാവാത്ത തരത്തിലുള്ള തിരക്കാണ് നിലവില്‍ ആശുപത്രികള്‍ നേരിടുന്നതെന്ന് INMO പറഞ്ഞു. രാജ്യത്തെ ചെറുതും, വലുതുമായുള്ള എല്ലാ ആശുപത്രികളിലെയും അവസ്ഥ ഇതാണെന്നും, ഇതുമൂലം രോഗികള്‍ക്ക് കൃത്യമായി ചികിത്സ നല്‍കുന്നതിനായി ജീവനക്കാര്‍ ബുദ്ധിമുട്ടുകയാണെന്നും INMO പറഞ്ഞു.

ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് INMO ജനറല്‍ സെക്രട്ടറി Phil Ni Sheaghdha ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ മോശമാവാതിരിക്കാന്‍ പബ്ലിക് ഹോസ്പിറ്റലുകളും, പ്രൈവറ്റ് ഹോസ്പിറ്റലുകളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മാത്രം 570 ലധികം രോഗികള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടേണ്ട സാഹചര്യത്തിലാണ് ചികിത്സ തേടിയെത്തിയത്. എന്നാല്‍ ഇവരെ അഡ്മിറ്റ് ചെയ്യാന്‍ തക്ക സൌകര്യങ്ങള്‍ ഇല്ലായിരുന്നുവെന്നും, സാധാരണയായി വര്‍ഷത്തിന്റെ ഈ സമയങ്ങളില്‍ ഇത്രയധികം രോഗികള്‍ ഉണ്ടാവാറില്ലെന്നും അവര്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

രോഗികള്‍ക്ക് ജി.പിമാരെ നേരിട്ട് കാണാന്‍ കഴിയാത്ത സാഹചര്യങ്ങളുണ്ടെന്നും, മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ ഇവര്‍ അത്യാഹിത വിഭാഗങ്ങളെ ആശ്രയിക്കുകയാണെന്നും Ni Sheaghdha പറഞ്ഞു. കൂടുതല്‍ രോഗികള്‍ക്ക് ജി.പിമാരുടെ സേവനം ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ ജീ.പിമാര്‍ അധികസമയം ജോലി ചെയ്യണമെന്ന് HSE യും ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: