ഭവനപ്രതിസന്ധി രാജ്യത്തെ പിന്നോട്ട് വലിക്കുന്നുവെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ

അയര്‍ലന്‍ഡ് നേരിടുന്ന ഭവനപ്രതിസന്ധി രാഷ്ട്രത്തെ പിന്നോട്ട് വലിക്കുകയാണെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. കോവിഡ‍് മഹാമാരിയോട് രാജ്യം പ്രതികരിച്ച രീതിയില്‍ അടിയന്തിര സ്വഭാവത്തിലുള്ള നടപടികളാണ് ഈ പ്രശ്നം പരിഹരിക്കുന്നതിനായി സ്വീകരിക്കപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഭവനപ്രതിസന്ധി ആളുകളെ വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്, ഇത് തലമുറകള്‍ തമ്മിലുള്ള വിഭജനത്തിലേക്ക് നയിക്കുകയാണ്, ഇത്തരം സാഹചര്യങ്ങള്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, അതിനാല്‍ ഭവനമേഖലയിലേക്ക് എത്രയും വേഗത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ട് മാസങ്ങള്‍ ഇതിനായുള്ള പ്രയത്നം നടത്തുമെന്ന് ലിയോ വരദ്കര്‍ പറഞ്ഞു. നിലവില്‍ asylum status ഉള്ള അയ്യായിരത്തോളം ആളുകള്‍ ഡയറക്ട് പ്രൊവിഷന്‍ സെന്ററുകളില്‍ കഴിയുകയാണ്. അവര്‍ക്ക് താമസസൌകര്യം ഒരുക്കുന്നതിലൂടെ ഡയറക്ട് പ്രൊവിഷന്‍ സെന്ററുകളില്‍ കൂടുതല്‍ സ്ഥലം ലഭിക്കും. ഇവരെക്കൂടാതെ ദീര്‍ഘകാലമായി ഹൌസിങ് ലിസ്റ്റില്‍ തുടരുന്ന ധാരാളം ഐറിഷ് പൌരന്‍മാരും, ഇ.യു പൌരന്‍മാരും നിലവിലുണ്ട്. ഇവര്‍ക്ക് കൂടെ താമസം ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്ലാനിങ് നിയമങ്ങളുടെ പരിഷ്കരണമടക്കുമുള്ള നടപടികള്‍ സര്‍ക്കാര്‍ ദ്രുദഗതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയാണെന്നും ലിയോ വരദ്കര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: