അയർലൻഡിൽ പതിനെട്ട് മുതൽ 49 വരെ പ്രായമുള്ളവർക്ക് കോവിഡ് ബൂസ്റ്റർ ഡോസുകൾ ഉടനെന്ന് HSE

അയര്‍ലന്‍ഡിലെ 18 വയസ്സുമുതല്‍ 49 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ രണ്ടാം ബുസ്റ്റര്‍ ഡോസുകള്‍ ഉടന്‍ നല്‍കുമെന്ന് HSE. ഈ പ്രായപരിധിയിലുള്ളവര്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്കായി HSE.ie എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് HSE അറിയിച്ചിട്ടുണ്ട്.

അവസാനമായി വാക്സിനെടുത്ത് ആറ് മാസമെങ്കിലും പൂര്‍ത്തിയായവര്‍ക്കാണ് ബുസ്റ്റര്‍ ഡോസുകള്‍ നല്‍കുക. മാത്രമല്ല കോവിഡ് രോഗമുക്തി നേടിയ ശേഷവും ആറ് മാസമെങ്കിലും പൂര്‍ത്തിയാവണം. രാജ്യത്തെ ഫാര്‍മസികളിലും, ജി,പി മാരുടെ പക്കലും ബൂസ്റ്റര്‍ വാക്സിന്‍ ഡോസുകള്‍ ലഭ്യമാണെന്നുംHSE അറിയിച്ചിട്ടുണ്ട്.

National Immunisation Advisory Committee (NIAC) യുടെ ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് പുതിയ നീക്കമെന്ന് അയര്‍ലന്‍ഡ് കോവിഡ് 19 വാക്സിനേഷന്‍ ദൌത്യത്തിന്റെ ചുമതലയുള്ള Eileen Whelan പറഞ്ഞു. കോവിഡ് വാക്സിനെടുത്ത് മാസങ്ങള്‍ക്ക് ശേഷം വാക്സിന്റെ ശക്തി കുറയാന്‍ സാധ്യതയുള്ളതിനാല്‍ അര്‍ഹരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: