ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനപകടത്തില്‍ പരിക്ക്. ഉത്തരാഖണ്ഡിലെ Roorkee ക്ക് സമീപത്ത് വച്ച് ഇന്ന് പുലര്‍ച്ചെ 5.30 നാണ് അപകടമുണ്ടായത്. താരം സഞ്ചരിക്കുകയായിരുന്ന ബെന്‍സ് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ ചില്ല് പൊളിച്ചാണ് പന്ത് പുറത്തേക്കിറങ്ങിയത്. കുടുംബത്തെ സന്ദര്‍ശിക്കാനായി താരം വീട്ടിലേക്ക് പോവുന്ന വഴിയാണ് അപകടം.

പന്തിന്റെ കാലിലും, നെറ്റിയിലും, മുതുകിലുമാണ് പരിക്കേറ്റിരിക്കുന്നത്. വാഹനമോടിക്കുമ്പോള്‍ താരം മയങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് ലഭ്യമാവുന്ന വിവരം. അതേസമയം പന്തിന്റെ ചികിത്സാച്ചിലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി Pushkar Singh Dhami പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: