അയർലൻഡുകാർക്ക് ഇലക്ട്രിക് കാറുകളോട് പ്രിയമേറുന്നു ; കഴിഞ്ഞ വർഷം വിൽപന നടത്തിയവയിൽ 41 ശതമാനം കാറുകളും ഇലക്ട്രിക് , ഹൈബ്രിഡ് വിഭാഗങ്ങളിലുള്ളതെന്ന് റിപ്പോർട്ട്

അയര്‍ലന്‍ഡില്‍ കഴിഞ്ഞ വര്‍ഷം ആകെ വില്‍പ്പന നടത്തിയ കാറുകളില്‍ 41 ശതമാനവും ഇലക്ട്രിക്, ഹൈബ്രിഡ്, പ്ലഗ്ഇന്‍ ഹൈബ്രിഡ് വിഭാഗത്തില്‍ ഉള്ളവയാണെന്ന് റിപ്പോര്‍ട്ട്. സൊസൈറ്റി ഓഫ് ദി ഐറിഷ് മോട്ടോര്‍ ഇന്‍ഡസ്ട്രി (SIMI) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അയര്‍ലന്‍ഡുകാര്‍ ഇലക്ട്രിക് കാറുകളിലേക്ക് ചുവടുമാറുന്നതായി വ്യക്തമാവുന്നത്.

കഴിഞ്ഞ വര്‍ഷം പൂര്‍ണ്ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറായ BEV വിഭാഗത്തിലുള്ള 15678 കാറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതയാണ് SIMI പുറത്തുവിടുന്ന കണക്കുകള്‍. 2021 ല്‍ ഇത് 8646 മാത്രമായിരുന്നു. 2019 ലാണെെങ്കില്‍ ഇത് 3444 മാത്രമായിരുന്നു.

പെട്രോളിലും ബാറ്ററിയിലും പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങള്‍ ആകെ വില്‍പ്പനയുടെ 19.29 ശതമാനവും, ഇലക്ട്രിക് വാഹനങ്ങള്‍ 14.9 ശതമാനവും, പ്ലഗ് ഇന്‍ വാഹനങ്ങള്‍ 6.7 ശതമാനവുമാണെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. കാര്യങ്ങള്‍ ഇങ്ങനെയാണങ്കിലും പെട്രോള്‍ വാഹനങ്ങള്‍ തന്നെയാണ് ആളുകള്‍ക്ക് ഇപ്പോഴും കൂടുതല്‍ പ്രിയം. ആകെ രജിസ്ട്രേഷന്റെ 30.16 ശതമാനവും പെട്രോള്‍ വാഹനങ്ങളാണ്. 26.77 ശതമാനമാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡീസല്‍ വാഹനങ്ങള്‍.

2022 ല്‍ ആകെ 105,253 കാറുകളാണ് അയര്‍ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2021 നെ അപേക്ഷിച്ച് 0.3 ശതമാനത്തിന്റെ നേരിയ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: