ചരിത്രമായി “RRR” ; മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം “നാട്ടു നാട്ടു ” എന്ന ഗാനത്തിന്

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരദാനവേദിയില്‍ ഇന്ത്യയുടെ അഭിമാനമായി രാജമൌലി ചിത്രം RRR. എം.എം കീരവാണി സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലെ “നാട്ടുനാട്ടു” എന്ന ഗാനം മികച്ച ഒറിജിനല്‍ ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു. Taylor Swift, Lady Gaga, Rihanna എന്നീ ലോകപ്രശസ്ത ഗായകരുടെ ഗാനങ്ങളുമായി കിടപിടിച്ചാണ് RRR ലെ ഗാനം പുരസ്കാരം നേടിയത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള നോമിനേഷനും RRR ന് ലഭിച്ചിരുന്നെങ്കിലും ഈ വിഭാഗത്തിലെ പുരസ്കാരം Argentina, 1985 എന്ന അര്‍ജന്റൈന്‍ ചിത്രത്തിനാണ് ലഭിച്ചത്.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലേക്കെത്തുന്നത്. സ്ലം ഡോഗ് മില്യണെയര്‍ എന്ന ചിത്രത്തിലൂടെ എ.ആര്‍ റഹ്മാനാണ് ഇതിന് മുന്‍പ്‍ ഇന്ത്യയില്‍ നിന്നും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയത്.

മികച്ച ചിത്രത്തിനുള്ള(‍‍ഡ്രാമ) ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ The Fabelmans സ്വന്തമാക്കി. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടതും സ്പില്‍ബര്‍ഗാണ്. മികച്ച മ്യൂസിക്കല്‍-കോമഡി ചലച്ചിത്രത്തിനുള്ള പുരസ്കാരം The Banshees of Inisherin സ്വന്തമാക്കി. ഹൌസ് ഓഫ് ദി ഡ്രാഗണ്‍ മികച്ച ഡ്രാമ സീരീസിനുള്ള പുരസ്കാരവും മികച്ച കോമഡി-മ്യൂസിക്കല്‍ സീരീസിനുള്ള പുരസ്കാരം Abbott Elementary യും സ്വന്തമാക്കി.

ഗോള്‍ഡന്‍ ഗ്ലോബ് സമ്പൂര്‍ണ്ണ പട്ടിക

BEST MOTION PICTURE – DRAMA – The Fabelmans, Universal Pictures
BEST MOTION PICTURE – MUSICAL OR COMEDY- The Banshees of Inisherin,
BEST TELEVISION SERIES – DRAMA- House of the Dragon, HBO Max
BEST TELEVISION SERIES – MUSICAL OR COMEDY- Abbott Elementary, ABC
BEST ACTOR IN A TELEVISION SERIES – DRAMA- Kevin Costner, Yellowstone
BEST TELEVISION LIMITED SERIES, ANTHOLOGY SERIES OR TELEVISION MOTION PICTURE- The White Lotus, HBO Max
BEST ACTOR IN A LIMITED SERIES, ANTHOLOGY SERIES, OR A MOTION PICTURE MADE FOR TELEVISION- Evan Peters, Dahmer – Monster: The Jeffrey Dahmer Story
BEST ACTRESS IN A LIMITED SERIES, ANTHOLOGY SERIES, OR A MOTION PICTURE MADE FOR TELEVISION- Amanda Seyfried, The Dropout
BEST SUPPORTING ACTRESS – TELEVISION LIMITED SERIES/MOTION PICTURE- Jennifer Coolidge, The White Lotus
BEST SUPPORTING ACTOR – TELEVISION LIMITED SERIES/ANTHOLOGY/TV MOVIE- Paul Walter Houser, Black Bird
BEST DIRECTOR – MOTION PICTURE- Steven Spielberg, The Fabelmans
BEST SCREENPLAY – MOTION PICTURE- Martin McDonagh, The Banshees of Inisherin
BEST MOTION PICTURE – NON-ENGLISH LANGUAGE- Argentina, 1985 (Argentina), Amazon Prime Video
BEST ACTRESS IN A MOTION PICTURE – DRAMA- Cate Blanchett, Tár
BEST SUPPORTING ACTRESS – TELEVISION SERIES – Julia Garner, Ozark
BEST ACTRESS IN A TELEVISION SERIES – DRAMA- Zendaya, Euphoria
BEST ACTOR IN A MOTION PICTURE – DRAMA – Butler, Elvis
BEST MOTION PICTURE – ANIMATED- Guillermo del Toro’s Pinocchio, Netflix
BEST ACTRESS IN A MOTION PICTURE – MUSICAL OR COMEDY- Michelle Yeoh, Everything Everywhere All at Once
BEST ACTOR IN A MOTION PICTURE – MUSICAL OR COMEDY- Colin Farrell, The Banshees of Inisherin
BEST ACTRESS IN A TELEVISION SERIES – MUSICAL OR COMEDY- Quinta Brunson,- Abbott Elementary
BEST ACTOR IN A TELEVISION SERIES – MUSICAL OR COMEDY- Jeremy Allen White, The Bear
BEST ORIGINAL SONG – MOTION PICTURE- “Naatu Naatu”, RRR
Music by: M.M. Keeravani; Lyrics by: Kala Bhairava, Rahul Sipligunj
BEST ORIGINAL SCORE – MOTION PICTURE- Justin Hurwitz, Babylon
BEST SUPPORTING ACTOR – TELEVISION SERIES- Tyler James Williams, Abbott Elementary
BEST ACTRESS IN A SUPPORTING ROLE IN ANY MOTION PICTURE- Angela Bassett, Black Panther: Wakanda Forever
BEST ACTOR IN A SUPPORTING ROLE IN ANY MOTION PICTURE- Ke Huy Quan, Everything Everywhere All at Once

Share this news

Leave a Reply

%d bloggers like this: