നഗരത്തിലെ ഏറ്റവും വലിയ ‘ചീസ് പ്രേമിയെ’ കണ്ടെത്താൻ മത്സരവുമായി ഡബ്ലിൻ പബ്ബ്

ചീസ് പ്രേമികള്‍ക്കിടയിലെ രാജാവിനെ കണ്ടെത്താന്‍ മത്സരമൊരുക്കി ഡബ്ലിന്‍ നഗരത്തിലെ Token pub. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു കിലോഗ്രാം ചീസ് കഴിക്കുന്നവരെയാണ് വിജയിയായി പ്രഖ്യാപിക്കുക. ജനുവരി മാസമുടനീളം ഈ മത്സരം നടക്കും. ഡബ്ലിനിലെ സ്മിത്ത്ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഈ പബ്ബ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം വഴിയാണ് മത്സരവിവരം പുറത്ത് വിട്ടത്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പബ്ബിലെത്തിയ ശേഷം ഒരു കിലോഗ്രാം mozzarella bites നുള്ള വിലയായ 25 യൂറോ മാത്രമാണ് നല്‍കേണ്ടത്. ഇവ കഴിക്കാന്‍ എടുക്കുന്ന സമയത്തിനനുസരിച്ച് പബ്ബിലെ ലീഡര്‍ബോര്‍ഡില്‍ മത്സരാര്‍ഥികളുടെ പേരുകള്‍ വരും. ഈ മാസം അവസാനം ലീഡര്‍ ബോഡില്‍ മുന്നില്‍ വരുന്നയാളിനെ വിജയിയായി പ്രഖ്യാപിക്കും. 300 യൂറോയാണ് വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുക. ലീഡര്‍ ബോര്‍ഡില്‍ ഇടം പിടിക്കുന്നവര്‍ക്ക് കഴിച്ച ചീസിന്റെ പൈസയും തിരികെ ലഭിക്കും.

ജനുവരി 8 ഞായറാഴ്ച മുതലാണ് പബ്ബില്‍ ഇത്തരമൊരു മത്സരം ആരംഭിച്ചത്. ഒരു കിലോഗ്രാം വളരെ എളുപ്പമാണ് എന്ന് പറഞ്ഞുകൊണ്ട് രണ്ട് കിലോ ചീസ് വരെ ഒറ്റയടിക്ക് അകത്താക്കിയ ചിലരും ഇതിനകം മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: