വള്ളം കളിയുടെ ആവേശം അയർലൻഡിലും ; കേരളഹൗസ് ജലോത്സവം ഏപ്രിൽ 10 ന് Barrow നദിയിൽ

“ഓ …തിത്തിത്താരാ.. തിത്തി തെയ്‌..തിത്തെയ്..തക.. തെയ് തക തോം ..”
അയർലണ്ടിലെ വള്ളംകളി പ്രേമികൾക്ക്‌ ആവേശകരമായ അവസരമൊരുക്കി കേരള ഹൗസ് ജലോത്സവം. കാർലോ ബാറോ നദിയിലൂടെ ആവേശത്തിരയിളക്കി കുതിച്ചുവരുന്ന ചുണ്ടൻ വള്ളങ്ങൾക്ക്‌ ആർപ്പോ വിളികളോട് ആവേശമേകുവാൻ അയർലണ്ടിലെ ഓരോ വള്ളംകളി പ്രേമികളെയും കാർലോ ബാറോ നദി തീരത്തേക്ക് സ്വാഗതം ചെയ്യുന്നു. കേരളത്തിൻ്റെ തനതായ ചുണ്ടൻ വള്ളംകളി ഇതാ അയർലണ്ടിൽ.

ഏപ്രില്‍ 10 ന് നടക്കുന്ന ആവേശകരമായ വള്ളംകളി മത്സരത്തില്‍ 14 തുഴല്‍ച്ചില്‍ക്കാരും, ഒരു ഡ്രമ്മറും അടങ്ങുന്ന 21 ടീമുകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരമുള്ളത്. ഓരോ ടീമിനും മൂന്ന് വീതം റേസുകളില്‍ പങ്കെടുക്കാം. തുടര്‍ന്ന് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടക്കും. രജിസ്ട്രേഷന്‍ ഫീസായി ടീം ഒന്നിന് 225 യൂറോയാണ് അടക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക
Melbin: 353876823893
Roy:353892319427

Share this news

Leave a Reply

%d bloggers like this: