ക്രിക്കറ്റ് ലെൻസ്റ്റർ ലീഗിൽ സ്വോഡ്സ് ക്രിക്കറ്റ് ക്ലബിന് ഇരട്ട നേട്ടം

അയർലണ്ടിലെ ക്രിക്കറ്റ് ലെൻസ്റ്റർ ലീഗിൽ കഴിഞ്ഞ വർഷം രണ്ടു ഡിവിഷനുകളിൽ ചാമ്പ്യന്മാരും ഒരു ഡിവിഷനിൽ റണ്ണേഴ്‌സ് അപ്പ് ആയി സ്വോഡ്സ് ക്രിക്കറ്റ് ക്ലബ്. ജനുവരി 20 വെള്ളിയാഴ്ച ഡബ്ലിൻ സിറ്റിയിലെ മാൻഷൻ ഹൌസിലെ റൌണ്ട് റൂമിൽ നടന്ന ക്രിക്കറ്റ് ലെൻസ്റ്റർ അവാർഡ് നിശയിൽ ടീമിന് വേണ്ടി ക്യാപ്റ്റന്മാർ ട്രോഫികളും മെഡലുകളും ഏറ്റുവാങ്ങി. അയർലണ്ടിലെ പ്രമുഖ ടി.വി അവതാരകൻ Des Cahill ആണ് അവാർഡ് നിശയുടെ മുഖ്യ സാന്നിധ്യം ആയിരുന്നു.

ഡിവിഷൻ 13 -ൽ പത്ത് മത്സരങ്ങൾ വിജയിച്ചാണ് പ്രിജിൻ ജോയ് ക്യാപ്റ്റനും ബേസിൽ ജോർജ്ജ് വൈസ് ക്യാപ്റ്റനും ആയ Swords 2 ടീം കിരീടം ചൂടിയത്. ഡിവിഷൻ 17 -ൽ എട്ട് മത്സരങ്ങൾ വിജയിച്ചാണ് പ്രവീൺ ചന്ദ്രൻ ക്യാപ്റ്റനും ഡോൺ ജോയ് വൈസ് ക്യാപ്റ്റനും ആയ Swords 3 ടീം കിരീടം ചൂടിയത്. സഞ്ജയ് സ്രാമ്പിക്കൽ ക്യാപ്റ്റൻ ആയ Swords 4 ടീം ഏഴു വിജയങ്ങളോടെ ഡിവിഷൻ 19-ൽ റണ്ണേഴ്‌സ് അപ്പ് ആയി.

2012 ൽ ഒരു ടീമുമായി തുടങ്ങിയ സ്വോഡ്സ് ക്രിക്കറ്റ് ക്ലബിന്റെ അഞ്ച് ടീമുകൾ ആണ് ക്രിക്കറ്റ് ലെൻസ്റ്റർ ലീഗിൽ വിവിധ ഡിവിഷനുകളിലായി മത്സരിക്കുന്നത് . 2018 ലെ ഡിവിഷൻ 8 ചാമ്പ്യന്മാർ ആയത് ഉൾപ്പെടെ ഇതിനോടകം മികച്ച പ്രകടനമാണ് ക്ലബ് ടീമുകൾ ലീഗിൽ നടത്തിയിട്ടുള്ളത്. ഡോണബേറ്റ് ന്യൂ ബ്രിഡ്‌ജ്‌ പാർക്കിലാണ് ക്ലബിന്റെ ഹോം ഗ്രൗണ്ട്.


2023 -ലെ ക്ലബ് പരിശീലനം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ക്ലബിൽ അംഗമാവാൻ ആഗ്രഹിക്കുന്നവർ ക്ലബ് സെക്രട്ടറിയെ ബന്ധപെടുക.
0876521572 (ജോൺ)

Share this news

Leave a Reply

%d bloggers like this: