അയർലൻഡിലെ ആദ്യ സമ്പൂർണ്ണ – ഇലക്ട്രിക് ടൗൺ ബസ് സർവീസുകൾക്ക് Athlone ൽ തുടക്കം

അയര്‍ലന്‍ഡിലെ ആദ്യ സമ്പൂര്‍ണ്ണ-ഇലക്ട്രിക് ടൗണ്‍ ബസ്സ് സര്‍വ്വീസുകള്‍ക്ക് Athlone ല്‍ തുടക്കം കുറിച്ചു. Midlands നഗരത്തില്‍ നടന്ന പരിപാടിയില്‍ വച്ച് ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ Eamon Ryan ആണ് പദ്ധതി ലോഞ്ച് ചെയ്തത്.

Bus Éireann ആണ് സര്‍വ്വീസിന്റെ ചുമതല. ജനുവരി 29 മുതല്‍ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും ആരംഭിക്കും. 11 പുതിയ ഇലക്ട്രിക് ബസ്സുകളാണ് പദ്ധതിയുടെ ഭാഗമായി Athlone ല്‍ നിന്നും സര്‍വ്വീസ് നടത്തുക. ബസ്സുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനായി Athlone സ്റ്റേഷന്‍ റോഡ് Bus Éireann ഡിപ്പോയില്‍ പ്രത്യേക സൌകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. പുതുതായി പണികഴിപ്പിച്ച സബ്സ്റ്റേഷനില്‍ നിന്നുമാണ് ഇതിനായുള്ള വൈദ്യുതിയെത്തിക്കുക.

സര്‍വ്വീസ് ആരംഭിക്കുന്നതിലൂടെ പ്രതിവര്‍ഷം നാല് ലക്ഷം കിലോഗ്രാം CO2 എമ്മിഷന്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ പ്രതീക്ഷ. 2030 ഓടെ ഗതാഗത മേഖലയിലെ ഗ്രീന്‍ഹൌസ് ഗ്യാസ് എമ്മിഷന്‍ 50 ശതമാനം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ സുസ്ഥിര മൊബിലിറ്റി നയത്തിന്റെ ഭാഗമായുള്ള Pathfinder Programme ന്റെ ഭാഗമായാണ് ഈ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. 10 മില്യണ്‍ യൂറോയാണ് ഈ സര്‍വ്വീസുകള്‍ക്കായി ചിലവാക്കിയത്. ഇതടക്കം ഗതാഗത മേഖലയിലെ നിരവധി പദ്ധതികള്‍ ഈ പ്രോഗ്രാമിന് കീഴിലുണ്ട്.

പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി Bus Éireann ഡ്രൈവര്‍മാര്‍ക്കും, മെക്കാനിക്കുമാര്‍ക്കും 500 മണിക്കൂറില്‍ കൂടുതലുള്ള പരിശീലനം ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്. ഡ്രൈവിങ്, വാഹനങ്ങളുടെ പ്രവര്‍ത്തനം, പരിപാലനം തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരുന്നു പരിശീലനങ്ങള്‍.

Share this news

Leave a Reply

%d bloggers like this: