സിറ്റിവെസ്റ്റ് ട്രാൻസിറ്റ് ഹബ്ബിൽ സംഘർഷം ; മൂന്ന് പേർക്ക് പരിക്ക്

ഡബ്ലിനിലെ സിറ്റിവെസ്റ്റ് ട്രാന്‍സിറ്റ് ഹബ്ബില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്നല വൈകീട്ട് 6.30 ഓടെയായിരുന്നു സംഘര്‍ഷമുണ്ടായത്. ഹബ്ബിലെ താമസക്കാരായ ചില ആളുകള്‍ പരസ്പരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് ഗാര്‍ഡ അറിയിച്ചു.

മൂന്ന് പേരുടെയും പരിക്കുകള്‍ സാരമുള്ളതല്ല എന്നതാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. സംഘര്‍ഷവിവരം അറിഞ്ഞ് ഗാര്‍ഡ ഉടന്‍തന്നെ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകരും, ഉക്രൈന്‍ അഭയാര്‍ത്ഥികളും ഉള്‍പ്പെടെ എണ്ണൂറോളം പേരാണ് നിലവില്‍ സിറ്റിവെസ്റ്റ് ട്രാന്‍സിറ്റ് ഹബ്ബില്‍ താമസിക്കുന്നത്. കഴിഞ്ഞയാഴ്ച ആളുകളുടെ എണ്ണം 900 ത്തില്‍ എത്തിയിരുന്നു. ആകെ 370 പേര്‍ക്ക് താമസിക്കാന്‍ മാത്രം സൌകര്യമുള്ള കേന്ദ്രത്തിലാണ് ഇത്രയധികം ആളുകള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്നത്. 18 ഷവറുകള്‍ മാത്രമാണ് ഇവിടെ നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

സ്ഥലപരിമിതി മൂലം സിറ്റിവെസ്റ്റ് ഹബ്ബിലേക്ക് ഇനിമുതല്‍ ആളുകള്‍ക്ക് താമസസൌകര്യം നല്‍കില്ല എന്ന് മിനിസ്റ്റര്‍ Roderic O’Gorman പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: