റിപബ്ലിക് ദിനാഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് ഇന്ത്യൻ എംബസി

ഇന്ത്യയുടെ 74ാമത് റിപബ്ലിക് ദിനാഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ജനുവരി 26 രാവിലെ കൃത്യം 10 മണിക്ക് തന്നെ ഡബ്ലിനിലെ എംബസി പരിസരത്ത് വച്ച് ഇന്ത്യന്‍ പതാകയുയര്‍ത്തും.

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ ദിനമായ റിപബ്ലിക് ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിന് അന്നേദിവസം 9.45 ന് തന്നെ എത്തിച്ചേരണമെന്നാണ് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ എംബസിയുടെ ഫേസ്ബുക്ക് പേജില്‍ പരിപാടികളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കും.

Share this news

Leave a Reply

%d bloggers like this: