ഐറിഷ് പാസ്സ്പോർട്ട് ഉള്ളവർ യാത്ര മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈ വര്‍ഷത്തെ സമ്മര്‍ സീസണ്‍ അടുത്തുവരികയാണ്. സമ്മര്‍ സീസണ്‍ ആഘോഷമാക്കാന്‍ പലരും ഇപ്പോള്‍ത്തന്നെ വിദേശയാത്രകളും പദ്ധതിയിടുന്നുണ്ടാവാം. എന്നാല്‍ ചെറിയ ഒരു അശ്രദ്ധ മൂലം നിങ്ങളുടെ വെക്കേഷന്‍ പ്ലാനുകളെല്ലാം തകിടം മറിഞ്ഞേക്കാം. പറഞ്ഞുവരുന്നത് ഐറിഷ് പാസ്പോര്‍ട്ടിനെക്കുറിച്ചാണ്.

പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചില അശ്രദ്ധമൂലം യാത്രമുടങ്ങി എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങിവരേണ്ടതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ പാസ്പോര്‍ട്ടില്‍ ഇനി പറയുന്ന കാര്യങ്ങളെല്ലാം ഉറപ്പ് വരുത്തിയ ശേഷം മാത്രം യാത്ര പ്ലാന്‍ ചെയ്യുക.

ആദ്യം തന്നെ പരിശോധിക്കേണ്ടത് നിങ്ങളുടെ പാസ്പോര്‍ട്ടുകള്‍ ഇപ്പോഴും വാലിഡ് ആണോ എന്നുള്ളതാണ്. ദീര്‍ഘകാലമായി യാത്രകള്‍ ചെയ്യാതിരിക്കുന്ന ആളുകള്‍ പലപ്പോഴും ഇത് ശ്രദ്ധിക്കണമെന്നില്ല. കാലാവധി കഴിഞ്ഞ് അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടില്ലെങ്കില്‍ നിങ്ങളുടെ പാസ്പോര്‍ട്ടുകള്‍ ലോകത്തിലെവിടെ നിന്നും ഓണ്‍ലൈനായി തന്നെ പുതുക്കാനുള്ള സൌകര്യമുണ്ട്. എന്നാല്‍ കാലാവധി കഴിഞ്ഞ് അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ ഇവരെ first-time അപേക്ഷരായാണ് കണക്കാക്കുക. ഇത്തരം പാസ്പോര്‍ട്ടുകള്‍ പുതുക്കാന്‍ 35 ദിവസങ്ങള്‍ വരെ എടുത്തേക്കാം.

അയര്‍ലന്‍ഡില്‍ താമസിക്കുന്ന ഇന്റര്‍നാഷണല്‍ പാസ്പോര്‍ട്ട് ഹോള്‍ഡേഴ്സിന് ഷെങ്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ പാസ്പോര്‍ട്ടിന് മൂന്ന് മാസം വാലിഡിറ്റിയെങ്കിലും ഉണ്ടെന്ന് ഉറപ്പു വരുത്തണം.

പാസ്പോര്‍ട്ടില്‍ ആവശ്യത്തിന് ബ്ലാങ്ക് പേജുകള്‍ ഉണ്ടോ എന്നുള്ളതാണ് പരിശോധിക്കേണ്ട മറ്റൊരു പ്രധാന കാര്യം. ആവശ്യത്തിന് ബ്ലാങ്ക് പേജുകള്‍ ഇല്ലെങ്കില്‍ കാലാവധി തീരുന്നതിന് മുന്‍പ് തന്നെ ഇവ പുതുക്കേണ്ടതായി വരും. ഇറ്റലിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണമായും കാലിയായ വിസ പേജ് ആവശ്യമാണ്. ദക്ഷിണാഫ്രിക്ക പോലുള്ള ചില രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിന് 2 ഫുള്‍ ബ്ലാങ്ക് വിസ പേജുകള്‍ വരെ ആവശ്യമായി വരും.

ഐറിഷ് പാസ്പോര്‍ട്ടുകളില്‍ ഓരോ രാജ്യത്തേക്കുമുള്ള എന്‍ട്രി & എക്സിറ്റ് ഇമ്മിഗ്രേഷന്‍ സ്റ്റാമ്പുകള്‍ക്കായുള്ള ബ്ലാങ്ക് പേജുകള്‍ നിര്‍ബന്ധമാണ്. ഓരോ വിസയ്ക്കും ഓരോ ബ്ലാങ്ക് പേജുകളും ആവശ്യമാണ്.

ബ്ലാങ്ക് വിസ പേജുകള്‍ വൃത്തിയുള്ളവയും, മറ്റു പേജുകളില്‍ നിന്നുള്ള മഷിയോ, മറ്റു കറകളോ പടര്‍ന്നിട്ടുള്ളവയും ആവരുത്. കൂടാതെ പാസ്പോര്‍ട്ടിലെ കേടുപാടുകളും നിങ്ങളുടെ യാത്ര മുടങ്ങാന്‍ കാരണമായേക്കാം. പേജുകള്‍ കീറുക, വെള്ളം വീണത് മൂലമുള്ള കേടുപാടുകള്‍, മങ്ങിയ പേജുകള്‍. തിരിച്ചറിയില്‍ കാര്‍ഡിലുള്ള കേടുപാടുകള്‍, തുടങ്ങിയവയും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: