‘അയർലൻഡിൽ അഭയാര്‍ത്ഥികള്‍ തെരുവിലുറങ്ങുന്നു’: ആശങ്ക പ്രകടിപ്പിച്ച് യു.എൻ റെഫ്യൂജി ഏജൻസി

അയര്‍ലന്‍ഡില്‍ അഭയാര്‍ത്ഥികള്‍ തെരുവില്‍ ഉറങ്ങുന്ന സാഹചര്യം ആശങ്കയുളവാക്കുന്നതായി ഐക്യരാഷ്‌ട്ര സഭ റെഫ്യൂജി ഏജന്‍സി(UNHCR) അയര്‍ലന്‍ഡ് മേധാവി Enda O’Neill. താമസസൗകര്യം ഇല്ലാത്തതിനാല്‍ അഭയാര്‍ത്ഥികള്‍ തെരുവുകളില്‍ ഉറങ്ങേണ്ടി വരുന്ന സാഹചര്യം തീര്‍ത്തും അസ്വീകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെയെത്തുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാനും അവര്‍ക്കായുള്ള സൗകര്യങ്ങളൊരുക്കാനും പ്രാപ്തിയുള്ള രാജ്യമാണ് അയര്‍ലന്‍ഡ്, ഇത് കൃത്യമായി നടപ്പാക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിവെസ്റ്റ് ട്രാന്‍സിറ്റ് ഹബ്ബിലടക്കം അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടുള്ള അയര്‍ലന്‍ഡിന്റെ നടപ‌ടികള്‍ അഭയാര്‍ഥികളെ സംബന്ധിക്കുന്ന നിയമബാദ്ധ്യതകളുടെ ലംഘനമാണെന്നും O’Neill ചൂണ്ടിക്കാട്ടി.

55 ഓളം അഭയാര്‍ത്ഥികള്‍ തെരുവിലുറങ്ങുന്നതായി വ്യാഴാഴ്ച വരെ വിവിധ വകുപ്പുകളില്‍ നിന്നുള്ള കണക്കുകളെ ഉദ്ധരിച്ച് ഐറിഷ് ഹ്യൂമണ്‍ റൈറ്റ്സ് ആന്റ് ഇക്വാലിറ്റി കമ്മീഷന്‍ പരാമര്‍ശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് UNHCR മേധാവിയുടെ പ്രതികരണം.

സര്‍ക്കാര്‍ താമസസൗകര്യം നല്‍കിയില്ലെങ്കില്‍ തെരുവിലുറങ്ങുക എന്നതല്ലാതെ അവര്‍ക്ക് മറ്റു വഴികളില്ല, മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രാഥമികമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളെങ്കിലും ഒരുക്കേണ്ടതുണ്ട്, ഇത് നിയമപരമായ ബാധ്യതയാണ് – O’Neill പറഞ്ഞു.

അയര്‍ലന്‍ഡിലേക്കെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് താമസമൊരുക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായുള്ള ആശങ്ക സര്‍ക്കാര്‍ നിരന്തരം പ്രകടിപ്പിച്ചിരുന്നു. സുരക്ഷിതരായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അയര്‍ലന്‍ഡിലേക്ക് യാത്ര ചെയ്യരുതെന്ന ആവശ്യവും ഐറിഷ് സര്‍ക്കാര്‍ ഈയിടെ മുന്നോട്ട് വച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടെയാണ് പ്രതികരണവുമായി O’Neill രംഗത്തത്തിയത്.

Share this news

Leave a Reply

%d bloggers like this: