Clare ബീച്ചിൽ അജ്ഞാതൻ മരിച്ച നിലയിൽ ; അന്വേഷണമാരംഭിച്ച് ഗാർഡ

Clare കൗണ്ടിയിലെ White Strand ബീച്ചില്‍ ശനിയാഴ്ച അജ്ഞാതനായ പുരുഷനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചയ്ക്ക് ശേഷം ബീച്ചില്‍ നടക്കാനിറങ്ങിയ ആളുകളാണ് മൃതദേഹം കണ്ടെത്തിയതായി ഗാര്‍ഡയെ അറിയിച്ചത്.

തുടര്‍ന്ന് ഗാര്‍ഡയും. ഐറിഷ് കോസ്റ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരും സംഭവസ്ഥലത്തേക്കെത്തി. Clare ഡിവി‍ഷണല്‍ ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും ഇവരോടൊപ്പമുണ്ടായിരുന്നു. ലിമറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്കാണ് പിന്നീട് മൃതദേഹം മാറ്റിയത്. ഇവിടെ വച്ചുതന്നെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിക്കും.

പോസ്റ്റ് മോര്‍ട്ടം റിസള്‍ട്ടിനെ അടിസ്ഥാനമാക്കി കൂടുതല്‍ അന്വേഷണം നടത്തുമെന്നും, മരണകാരണം സംബന്ധിച്ചുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ഗാര്‍ഡ അറിയിച്ചി‌ട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: