യൂറോപ്യൻ യൂണിയൻ climate strategy സമർപ്പിക്കുന്നതിൽ അയർലൻഡിന് വീഴ്ച ; സമയപരിധി അവസാനിച്ചിട്ട് വർഷങ്ങൾ

യൂറോപ്യന്‍ യൂണിയന്റ ദീര്‍ഘകാല climate strategy planning സമര്‍പ്പിക്കുന്നതില്‍ അയര്‍ലന്‍ഡിന് വീഴ്ച. പതിമൂന്ന് മാസങ്ങള്‍ കൊണ്ട് പദ്ധതികള്‍ സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശമെങ്കിലും, മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഇത് സമര്‍പ്പിക്കാന്‍ അയര്‍ലന്‍ഡിന് കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ പദ്ധതി യൂറോപ്യന്‍ യൂണിയനില്‍ സമര്‍പ്പിക്കുമെന്നാണ് നിലവില്‍ പരിസ്ഥിതി വകുപ്പിന്റെ അവകാശവാദം.

കാലാവസ്ഥാ പ്രതിസന്ധികള്‍ മറികടക്കുന്നതിനായി 30 വര്‍ഷത്തെ ദീര്‍ഘകാല പദ്ധതികള്‍ വികസിപ്പിക്കാനായി 2018 ലായിരുന്നു അംഗരാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിര്‍ദ്ദേശം നല്‍കിയത്. 2020 ജനുവരി 1 ന് പദ്ധതികള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശത്തോടെ 13 മാസങ്ങള്‍ ഇതിനായി നല്‍കിയിരുന്നു.

ആകെ 27 രാജ്യങ്ങളില്‍ അയര്‍ലന്‍ഡടക്കം മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ പദ്ധതി സമര്‍പ്പിക്കാന്‍ ബാക്കിയുള്ളത്. പോളണ്ട്, ബള്‍ഗേറിയ എന്നീ രാജ്യങ്ങളും ഇതുവരെയും പദ്ധതി യൂറോപ്യന്‍ യൂണിയനില്‍ സമര്‍പ്പിച്ചിട്ടില്ല.

Share this news

Leave a Reply

%d bloggers like this: