ഡബ്ലിനിൽ ടെന്റുകളിൽ താമസിച്ച ഭവനരഹിതർക്കെതിരായ ആക്രമണം; അന്വേഷണം പുരോഗമിക്കുന്നു

താമസിക്കാന്‍ ഒരു ഇടമില്ലാതെ ഡബ്ലിനില്‍ ടെന്റുകളില്‍ അന്തിയുറങ്ങുകയായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയടക്കമുള്ളവരെ ആക്രമിച്ച സംഭവത്തില്‍ ഗാര്‍ഡയുടെ അന്വേഷണം പുരോഗമിക്കുന്നു.

ജനുവരി 28 ശനിയാഴ്ചയായിരുന്നു ‍ഡബ്ലിനിലെ Ashtown ല്‍ ഇവര്‍ക്കെതിരെ ആക്രമണമുണ്ടായത്. രാത്രിയില്‍ പ്രദേശവാസികളായ ആളുകള്‍ കുട്ടത്തോടെയെത്തുകയും, ടെന്റുകളില്‍ കഴിഞ്ഞയാളുകളെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും, ഇവരെ ഓടിക്കാനായി പട്ടിയെ അഴിച്ചുവിടുകയും ചെയ്തിരുന്നു.

ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയും, രണ്ട് പോളിഷ് പൗരന്‍മാരും, ക്രൊയേഷ്യ, ഹങ്കറി, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ ആളുകള്‍ വീതവുമായിരുന്നു ഈ ടെന്റുകളില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ഏഴു മാസത്തിലേറെയായി ഇവിടെ ടെന്റില്‍ താമസിച്ചിരുന്നവരാണ് ഇവരില്‍ അഞ്ചുപേര്‍. കൂട്ടത്തിലെ ഒരു പോളിഷ് പൗരന്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇവര്‍ക്കൊപ്പം ചേര്‍ന്നത്.

ആക്രമണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം Ashtown ല്‍ വംശീയത-വിരുദ്ധ പരിപാടി സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇരുനൂറോളം ആളുകള്‍ ഈ പ്രതിഷേധത്തിന്റെ ഭാഗമായി.

Share this news

Leave a Reply

%d bloggers like this: