സർക്കാർ മോർട്ട്ഗേജ് പദ്ധതികളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഹൗസിങ് മിനിസ്റ്റർ

അയര്‍ലന്‍ഡിലെ സര്‍ക്കാര്‍ പിന്തുണയോടുകൂടിയുള്ള മോര്‍ട്ട്ഗേജ് പദ്ധതികളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഹൌസിങ് മിനിസ്റ്റര്‍ Darragh O’Brien. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യവുമായി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച Local Authority Home Loan പദ്ധതിയിലാണ് മിനിസ്റ്റര്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് സര്‍ക്കാര്‍ പിന്തുണയോടെ ഭവനവായ്പ ലഭ്യമാവാന്‍ പുതിയ മാറ്റങ്ങള്‍ വഴി സാധിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്ന വീടുകളുടെ വിലയും, പദ്ധതിക്കായി അപേക്ഷിക്കാവുന്നവരുടെ വരുമാന പരിധിയും ഉയര്‍ത്തുന്നതായി മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

വീടുകള്‍ വാങ്ങാനായി ബാങ്കുകളില്‍ നിന്നും ലോണുകള്‍ ലഭിക്കാത്ത ആളുകള്‍ക്ക് ഏറെ സഹായകമായ പദ്ധതിയാണ് Local Authority Home Loan. പുതിയ വീടുകള്‍ക്കും, സെക്കന്റ് ഹാന്റ് വീടുകള്‍ക്കും, സ്വന്തമായി പണികഴിപ്പിക്കുന്ന വീടുകള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമായിരുന്നു. മാര്‍ച്ച് 1 മുതലാണ് പുതുതായി പ്രഖ്യാപിച്ച മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

Local Authority Home Loan പദ്ധതിയില്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍

വീടിന്റെ വില പരിധിയില്‍ വര്‍ദ്ധനവ്

Dun Laoghaire Rathdown, South Dublin, Dublin City, Fingal, Wicklow, Kildare എന്നിവിടങ്ങളിലെ വീടുകളുടെ വില പരിധി 320000യൂറോയില്‍ നിന്നും 360000 യൂറോയാക്കി ഉയര്‍ത്തി

Galway City, Cork City, Louth, Meath, Galway County, Cork County എന്നിവിടങ്ങളില്‍ പരിധി 320000 യൂറോയില്‍ നിന്നും 330000 യൂറോയാക്കി ഉയര്‍ത്തി

Limerick, Waterford, Clare, Wexford, Westmeath, Kilkenny എന്നിവിടങ്ങളില്‍ വീടുകളുടെ പരമാവധി വില 250000 യൂറോയില്‍ നിന്നും 300000 യൂറോയാക്കി ഉയര്‍ത്തി

Offaly, Laois, Monaghan, Cavan, Donegal, Tipperary, Kerry, Mayo, Roscommon, Sligo, Leitrim, Longford, Carlow പ്രദേശങ്ങളില്‍ വീടുകളുടെ വില പരിധി 250000 യൂറോയില്‍ നിന്നും 275000 യൂറോയാക്കിയും ഉയര്‍ത്തി

വരുമാനപരിധി

പദ്ധതിക്ക് അര്‍ഹതയുള്ള സിങ്കിള്‍ അപേക്ഷകരുടെ വരുമാനപരിധി 50000 യൂറോ, 65000 യൂറോ എന്നിവയില്‍ നിന്നും 70000 യൂറോയാക്കി ഉയര്‍ത്തി

ജോയിന്റ് അപേക്ഷകരുടെ വരുമാന പരിധി 75000 യൂറോയില്‍ നിന്നും 85000 യൂറോയാക്കിയും ഉയര്‍ത്തി

Share this news

Leave a Reply

%d bloggers like this: