ഐറിഷ് പാർലിമെന്റിൽ ചൈനീസ് ചാരക്കണ്ണുകൾ ?? Leinster House ൽ ചൈനീസ് കമ്പനിയുടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രമുഖ മനുഷ്യാവകാശ സംഘടന

അയര്‍ലന്‍ഡിലെ Leinster House ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള Hikvision കമ്പനിയുടെ ക്യാമറകള്‍ സ്ഥാപിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് ഐറിഷ് മനുഷ്യാവകാശ സംഘടനയായ Irish Council for Civil Liberties (ICCL). ഇതുസംബന്ധിച്ച് Oireachtas കമ്മീഷനും. രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും ICCL കത്തയച്ചിട്ടുണ്ട്.

ഡബ്ലിനിലെ Houses of the Oireachtas ന് ഉള്ളിലും പുറത്തുമായി ഈ കമ്പനിയുടെ ക്യാമറകള്‍ സ്ഥാപിച്ചത് സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതായി സംഘടന കത്തിലൂടെ മുന്നറിയിപ്പ് നല്‍കുന്നു. വിവിധ പാശ്ചാത്യരാജ്യങ്ങളില്‍ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ഈ കമ്പനിയുടെ ക്യാമറകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ മേഖലകളില്‍ നിന്നും ഈ കമ്പനിയുടെ ക്യാമറകള്‍ വിലക്കുന്നതായി ആസ്ത്രേലിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

Hikvision അടക്കമുള്ള ചൈനീസ് ബ്രാന്റുകളുടെ വീഡിയോ സര്‍വൈലന്‍സ് ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതായി കഴിഞ്ഞ നവംബറില്‍ യു.എസ് സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. നവംബര്‍ മുതല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്നു ഇവ നീക്കം ചെയ്തിട്ടുണ്ട്.

ചൈനയിലേക്ക് ദൃശ്യങ്ങള്‍ അയക്കാനുള്ള സാധ്യതയ്ക്ക പുറമേ, ഈ ക്യാമറകള്‍ മറ്റു ഹാക്കര്‍മാര്‍ക്കും എളുപ്പം ഹാക്ക് ചെയ്യാന്‍ കഴിയാവുന്നതാണെന്ന അപകടസാധ്യതയും ICCL മുന്നോട്ട് വച്ചു. ഈ കമ്പനിയുടെ ക്യാമറകള്‍ ഇറ്റലിയില്‍ നിന്നും ചൈനയിലേക്ക് വിവരങ്ങള്‍ അയച്ചതായി തെളിവുണ്ടെന്നും ICCL കത്തില്‍ പറഞ്ഞു.

പാര്‍ലിമെന്റ് അംഗങ്ങളുടെയും സ്റ്റാഫുകളുടെയും ദ്യശ്യങ്ങള്‍ കൃത്യമായി പകര്‍ത്താന്‍‍ പാകത്തിലാണ് നിലവില്‍ ക്യാമറകള്‍ സജ്ജീകരിച്ചിട്ടുള്ളത്. പാര്‍ലിമെന്റ് നടപട‌ികള്‍ക്ക് പുറമേയുള്ള സ്വകാര്യ സംഭാഷണങ്ങള്‍ അടക്കം ക്യാമറകള്‍ക്ക് പകര്‍ത്താന്‍ കഴിയും. സുരക്ഷാ പരിശോധനകള്‍, മനുഷ്യാവകാശ ലംഘന പരിശോധനകള്‍, ‍ഡാറ്റാ പ്രൊട്ടക്ഷന്‍ പരിശോധനകള്‍ തുടങ്ങിയ നടത്തിയ ശേഷമാണോ ഈ ക്യാമറകള്‍ ഇന്‍സ്റ്റാള്‍ ചെയ്തതത് എന്ന ചോദ്യവും ICCL കത്തിലൂടെ ഉന്നയിക്കുന്നുണ്ട്. അങ്ങിനെയങ്കില്‍ ഈ പരിശോധനകളുടെ ഫലം പുറത്തുവിടണമെന്നും സംഘടന ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: