ഐറിഷ് പ്രതിരോധ സേനാംഗം സ്‌പെയിനിൽ പാരച്യൂട് അപകടത്തിൽ മരിച്ചു

ഐറിഷ് പ്രതിരോധ സേനാംഗം സ്പെയിനില്‍ വച്ച് പാരച്യൂട്ട് അപകടത്തില്‍ മരിച്ചു. ഐറിഷ് പ്രതിരോധ സേന കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് സൈനികന്റെ മരണം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തെ മരണവിവരം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

മരണസമയം ഇദ്ദേഹം ഡ്യൂട്ടിയിലായിരുന്നില്ല എന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്കൈഡൈവിങ് പരിശീലകനാവാനായി ഇദ്ദേഹം സ്വന്തം നിലയില്‍ പരിശീലനം നടത്തുകയായിരുന്നു എന്നാണ് ലഭ്യമാവുന്ന വിവരം. സൈനികന്റെ പേരും മറ്റു വിവരങ്ങളും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. മരണപ്പെട്ട സൈനികന്റെ കുടുംബവുമായി അയര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയവും ബന്ധപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: