വീണ്ടുമൊരു പ്രണയ ദിനം കൂടി. (അശ്വതി പ്ലാക്കൽ)

നിന്നിലേക്കുള്ളതായിരുന്നു എനിക്ക് തെറ്റിയ വഴികളെല്ലാം….
എന്ന് മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനായ ടി. പി. രാജീവൻ പറഞ്ഞു വെയ്ക്കുന്നു.പ്രണയം ഒരാളെ ജയിപ്പിക്കുകയും തോൽപ്പിക്കുകയും ചെയ്യും. തന്റെ ഇഷ്ട പ്രാണേശ്വരിക്ക് വേണ്ടി യുദ്ധം ജയിച്ചിരുന്ന ധീരന്മാർ നമ്മുടെ നാടോടി കഥകളിൽ സുലഭം. ശരിക്കും പ്രണയത്തിൽ ആരാണ് ജയിക്കുന്നതെന്നു എപ്പോഴെങ്കിലും ഓർക്കാറുണ്ടോ?പ്രണയം ഉണ്ടാവുക എന്നത് തന്നെയാണ് വിജയം. പൂവിനോടും പുല്ലിനോടും പുസ്തത്തോടുമാണ് എനിക്ക് പ്രണയം എന്നൊക്കെ ഫിലോസഫി പറയാമെങ്കിലും സത്യത്തിൽ ഇതിനോടൊന്നുമല്ല ഇണയോടാണ് യഥാർത്ഥ പ്രണയം.

എതിർ ലിംഗത്തോടുള്ള പ്രണയം എന്ന ചിന്തയിൽ നിന്ന് 2 മനസ്സുകൾ തമ്മിലുള്ള പ്രണയം എന്ന മനോഹരമായ ആശയം ഉറക്കെ വിളിച്ചു പറയാൻ പേടിയില്ലാത്ത ഒരു തലമുറ വര്ഷങ്ങളായി നമുക്ക് സ്വന്തം.പ്രണയം ഹോർമോണുകൾ തമ്മിലാണെന്ന് പറയപ്പെടുന്നു അതിനി എന്താണെങ്കിലും പ്രണയം കുറച്ചൊക്കെ പൈങ്കിളി ആണ്. ഏത് പ്രായത്തിലും ആരോടും എപ്പോഴും തോന്നാവുന്ന ഒന്ന്.മാംസാനിബന്ധമാണ് യഥാർത്ഥ പ്രണയം എന്നൊക്കെ വിളിക്കുമെങ്കിലും യഥാർത്ഥത്തിൽ കാണുന്ന മാത്രയിൽ വിരൽ തൊടാനെങ്കിലും ആഗ്രഹിക്കാത്ത ഏതു കപ്പിൾസ് ആണുള്ളത്?


          പ്രണയമുള്ളവനാണ് ഏറ്റവും മികച്ച വിപ്ലവകാരി. അവൻ  ഭയമില്ലാതെ ലോകത്തെ കീഴ്മേൽ മറിക്കാൻ ഒരുങ്ങുന്നു. അവന്റെ ചിറകിൻ കീഴിൽ കുറുകുന്ന ഇണക്കുരുവിക്കു വേണ്ടി ലോകത്തെ വെല്ലുവിളിക്കുന്നു.


                  അവൾക്കായി എഴുതുന്ന എല്ലാ കത്തുകളിലും അവൻ ഇങ്ങിനെ പറഞ്ഞു വെയ്ക്കുന്നു. എന്റെ ഹൃദയം ഞാൻ നിനക്കായി ഈ കത്തിൽ കൊടുത്തു വിടുന്നു നീയതിനെ നോവിക്കാതെ താലോലിക്കുക ഈ ലോകം ഒരിക്കൽ നമ്മോടൊപ്പം നിൽക്കും അന്ന് നമ്മൾ നക്ഷത്രങ്ങളെ കൂട്ട് പിടിച്ചു പാടും


Lets sing the song of love
Lets sing the song of love……

Share this news

Leave a Reply

%d bloggers like this: