ഡബ്ലിൻ സിറ്റി സെന്ററിൽ വീണ്ടും ആക്രമണം ; യുവാവ് ഗുരുതരാവസ്ഥയിൽ

ഡ‍ബ്ലിന്‍ സിറ്റി സെന്ററില്‍ യുവാവിനെതിരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇരുപത് വയസ്സുകാരനായ യുവാവ് Beamount ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലുള്ള സമയത്തായിരുന്നു Parnell Street ന് സമീപത്തായി ആക്രമണം നടന്നത്. വിവരമറിഞ്ഞ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. കൂടുതല്‍ പരിശോധനകള്‍ക്കായി അക്രമം ന‌ടന്ന സ്ഥലം ഗാര്‍ഡ ഏറെ നേരം അടച്ചിട്ടിരുന്നു.

അക്രമം സംബന്ധിച്ച് ഏന്തെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവരും, അക്രമത്തിന് സാക്ഷികളുമുണ്ടെങ്കില്‍ ഉടന്‍ തന്നെ ഗാര്‍ഡയെ ബന്ധപ്പെടണമെന്നും ഗാര്‍ഡ ആവശ്യപ്പെട്ടിട്ടുണ്ട്. Mountjoy ഗാര്‍ഡ സ്റ്റേഷനിലോ, ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ, ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: