ബ്ലാക്ക് റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വിഭൂതി തിരുനാൾ ഫെബ്രുവരി 20 ന് ; ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക് കടക്കുന്നു

സീറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററിൽ ഫെബ്രുവരി 20 ന് തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വച്ച് വലിയ നോമ്പ് കാലത്തിൻറെ ആരംഭം കുറിക്കുന്ന വിഭൂതി തിരുന്നാൾ ആഘോഷിക്കുന്നു.അന്നേ ദിവസം വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും.

വിഭൂതി തിരുനാളിൽ പങ്കുകൊണ്ട് 50 നോമ്പിനായി ഒരുങ്ങുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാ വിശാസികളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ചാപ്ളിൻ ഫാ.ജോസഫ് മാത്യു ഓലിയക്കാട്ടിൽ അറിയിച്ചു .

Share this news

Leave a Reply

%d bloggers like this: