Virgin മീഡിയ ഹാക്ക് ചെയ്യപ്പെട്ടു; പരിപാടികളിൽ തടസ്സം നേരിടുമെന്ന് മുന്നറിയിപ്പ്

അയര്‍ലന്‍ഡ് ആസ്ഥാനമായ പ്രമുഖ മാധ്യമഗ്രൂപ്പ് Virgin മീഡിയ യുടെ നെറ്റ്‍വര്‍ക്കുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. സ്ഥാപനത്തിന്റെ സിസ്റ്റങ്ങളില്‍ ദിവസങ്ങളായി ചില അനധികൃത ഇടപെടലുകള്‍ നടന്നതായി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് സ്ഥാപനത്തിനെതിരെ നടന്നതെന്നും, അയര്‍ലന്‍ഡിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്നും മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് Ossian Smyth പറഞ്ഞു.

സൈബര്‍ ആക്രമണം നടന്ന സാഹചര്യത്തില്‍ Virgin മീഡിയ യുടെ 3,4 ചാനലുകളിലും VMTV പ്ലേയറിലും സംപ്രേക്ഷണം ചെയ്യുന്ന ചില പരിപാടികളില്‍ തടസ്സം നേരിടുമെന്ന് Virgin മീഡിയ ഗ്രൂപ്പ് അറിയിച്ചു. ‌കൃത്യമായ പരിശോധനകള്‍ക്ക് ശേഷം ഇവ പുനരാരംഭിക്കുമെന്നും Virgin മീഡിയ അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: