Ballyfermot ൽ ഗാർഡയ്‌ക്കെതിരെ ആക്രമണം ; പട്രോൾ വാഹനങ്ങൾ തകർത്ത് അക്രമകാരികൾ

വെസ്റ്റ് ഡബ്ലിനിലെ Ballyfermot ല്‍ ഗാര്‍ഡ ഉദ്യോഗസ്ഥനെതിരെ ആക്രമണം. ബോട്ടില്‍ കൊണ്ടുള്ള ഇടിയേറ്റ് തലയ്ക്ക് പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു ഉദ്യോഗസ്ഥനെതിരെ ആക്രമണമുണ്ടായത്.

Ballyfermot ഏരിയയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചിരുന്ന സംഘത്തെ തടയുന്നതിനായി എത്തിയതായിരുന്നു ഗാര്‍ഡ. തുടര്‍ന്ന് മുഖംമൂടി ധാരികളായ ഒരു സംഘം യുവാക്കള്‍ ഗാര്‍ഡയ്ക്കെതിരെ അക്രമം നടത്തുകയായിരുന്നു. ഗാര്‍ഡയുടെ രണ്ട് പട്രോള്‍ കാറുകള്‍ അക്രമി സംഘം തകര്‍ത്തു.

അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് മോട്ടോര്‍ബൈക്കുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത രണ്ട് പേരെയും കേസെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു.

വീഡിയോ കാണാം: https://www.independent.ie/videos/watch-garda-injured-after-being-hit-by-missile-in-large-scale-disorder-in-dublin-42351213.html

Share this news

Leave a Reply

%d bloggers like this: