സിനിമ -ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു

പ്രശസ്ത സിനിമ-ടെലിവിഷന്‍ താരം സുബി സുരേഷ് അന്തരിച്ചു. ആലുവ രാജഗിരി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.കരള്‍-ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. 41 വയസ്സായിരുന്നു.

ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ സുബി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടിപ്പട്ടാളം അടക്കമുള്ള നിരവധി ടെലിവിഷന്‍ പരിപാടികളുടെ അവതാരികയായും സുബി കഴിവ് തെളിയിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍ : എബി സുരേഷ്.

comments

Share this news

Leave a Reply

%d bloggers like this: