ബസ് കാത്തുനിന്ന മലയാളി വിദ്യാർത്ഥിനി ബ്രിട്ടനിൽ കാറിടിച്ചു മരിച്ചു

ബ്രിട്ടനിലെ ലീഡ്സില്‍ ബസ് കാത്തുനിന്ന മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര സ്വദേശിനിയായ ആതിര അനില്‍കുമാര്‍(25)‍ ആണ് മരിച്ചത്. ആതിരയുടെ ഭര്‍ത്താവ് മസ്കത്തില്‍ ജോലി ചെയ്യുകയാണ്. ലീഡ്സിലെ ബെക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രോജക്ട് മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച പെണ്‍കുട്ടി. ഒരു മാസം മുന്‍പായിരുന്നു ആതിര പഠനത്തിനായി ലീഡ്സില്‍ എത്തിയത്.

ബുധനാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്. ആതിര ഉള്‍പ്പെടെ നിരവധി പേര്‍ നില്‍ക്കുകയായിരുന്ന ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ആതിര മരണപ്പെട്ടതായാണ് ലഭ്യമാവുന്ന വിവരം. ആതിരയുടെ മൃതദേഹം നിലവില്‍ ബ്രാഡ്ഫോര്‍ഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ലീഡ്സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സാബു ഘോഷും സഹപ്രവര്‍ത്തകരും പോലീസുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റുമുള്ള നടപടികള്‍ മുന്‍പോട്ട് നീക്കുകയാണ്.

comments

Share this news

Leave a Reply

%d bloggers like this: