അയർലൻഡിൽ വീണ്ടും Strep A ഭീതി ; ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 13 കേസുകൾ

അയര്‍ലന്‍ഡില്‍ strep A രോഗ ഭീഷണി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 13 പേരില്‍ രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവിഭാഗം നല്‍കുന്ന വിവരം.

ഈ വര്‍ഷം ആദ്യത്തെ ഏഴ് ആഴ്ചകള്‍ക്കിടെ 77 പേരിലാണ് strep A രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രോഗബാധിതരുടെ എണ്ണം വെറും 5 ആയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണെന്ന കണക്കുകളും ആരോഗ്യവിഭാഗം പുറത്തുവിട്ടു. നാല് വയസ്സില്‍ താഴെ പ്രായമുള്ള ഒരു കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം മുതലായിരുന്നു strep A കേസുകളില്‍ രാജ്യത്ത് വര്‍ദ്ധനവുണ്ടായത്. ഒക്ടോബറിനും, ഈ വര്‍ഷം ജനുവരിക്കും ഇടയിലുള്ള കാലയളവില്‍ നാല് കുട്ടികളടക്കം ഏതാനും പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച നൂറ് കേസുകളില്‍ 66 എണ്ണവും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ മുതലുള്ള കാലയളവിലായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ബാക്കിയുള്ള 34 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് 2022 ലെ ആദ്യ ഒമ്പത് മാസക്കാലയളവിലായിരുന്നു.

പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളിലാണ് രോഗബാധ കൂടുതലായും കണ്ടുവരുന്നതെന്ന് Health Protection Surveillance Centre (HPSC) കഴിഞ്ഞ ദിവസം അറിയിച്ചു. ജനുവരി അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ഈ പ്രായപരിധിയിലുള്ള 40 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

അതേസമയം strep A ചികിത്സയ്ക്കായി സാധാരണ നല്‍കാറുള്ള Penicillin, amoxicillin എന്നീ ആന്റിബയോട്ടിക്കുകള്‍ക്ക് ക്ഷാമം നേരിടുന്നതായുള്ള ആശങ്കപ്പെടുത്തുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: