അയർലൻഡിൽ ഒരു വർഷത്തിനിടെ മോർട്ട്ഗേജ് അനുവദിച്ചത് 16 ബില്യൺ യൂറോ

അയര്‍ലന്‍ഡില്‍ ഈ വര്‍ഷം ജനുവരി വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ ആകെ മോര്‍ട്ട്ഗേജ് ഇനത്തില്‍ അനുവദിച്ചത് 16 ബില്യണ്‍ യൂറോയെന്ന് കണക്കുകള്‍. ബാങ്കിങ് ആന്റ് പേയ്മെന്റ്സ് ഫെഡറേഷന്‍ അയര്‍ലന്‍ഡ് (BPFI) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കണക്കുകളുള്ളത്. 2011 ല്‍ BPFI ഇതു സംബന്ധിച്ച റെക്കോഡിങ് ആരംഭിച്ചത് മുതലുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക മോര്‍ട്ട്ഗേജ് അപ്രൂവൽ ആണ് ഇത്.

ഈ ഒരു വര്‍ഷക്കാലയളവില്‍ 58000 മോര്‍ട്ട്ഗേജുകളാണ് ആകെ അനുവദിക്കപ്പെട്ടത്. ഈ വര്‍ഷം ജനുവരിയില്‍ മാത്രം 3,697 മോര്‍ട്ട്ഗേജുകള്‍ അപ്രൂവ് ചെയ്യപ്പെട്ടതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. അനുവദിക്കപ്പെട്ട മോര്‍ട്ട്ഗേജുകളില്‍ 51 ശതമാനത്തിലധികം പേരും ഫസ്റ്റ് ടൈം ബയേഴ്സ് ആണെന്നും, 23 ശതമാനം പേര്‍ mover purchasers വിഭാഗത്തില്‍ വരുന്നതാണെന്നും BPFI യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരിയില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് മോര്‍ട്ട്ഗേജ് അപ്രൂവലില്‍ 1.7 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം കഴിഞ്ഞ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരിയില്‍ മോര്‍ട്ട്ഗേജ് അപ്രൂവൽ 2.1 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. ജനുവരിയില്‍ ആകെ അനുവദിക്കപ്പെട്ട മോര്‍ട്ട്ഗേജില്‍ 520 മില്യണ്‍ യൂറോ ഫസ്റ്റ് ടൈം ബയേഴ്സിനും, 278 മില്യണ്‍ യൂറോ mover purchasers നുമാണ് അനുവദിച്ചത്.

Share this news

Leave a Reply

%d bloggers like this: