ഡബ്ലിനിലും മീത്തിലും CAB പരിശോധന ; വൻ തോതിൽ കറൻസി ശേഖരവും ,unstamped tobacco യും കണ്ടെടുത്തു

ഡബ്ലിനിലും മീത്തിലും Criminal Assets Bureau (CAB) നടത്തിയ പരിശോധനകളില്‍ വന്‍ തോതില്‍ കറന്‍സി ശേഖരവും, unstamped tobacco യും പിടികൂടി. നിരവധി ആഡംബര വാച്ചുകളും പരിശോധനയില്‍ കണ്ടെത്തി. ‍

തിങ്കളാഴ്ച രാവിലെയാണ് CAB യുടെ നേതൃത്വത്തില്‍ രണ്ട് കൗണ്ടികളിലെ പതിമൂന്നോളം കേന്ദ്രങ്ങളിലായി പരിശോധനകള്‍ നടത്തിയത്. അഞ്ചുലക്ഷം യൂറോ മൂല്യം വരുന്ന unstamped tobacco യും, 187000 യൂറോയുടെ കറന്‍സിയുമാണ് കണ്ടെടുത്തത്. Rolex, Hublot എന്നീ ബ്രാന്റുകളിലുള്ള വാച്ചുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും CAB കണ്ടെടുത്തു.

Share this news

Leave a Reply

%d bloggers like this: