ബ്ലാക്ക്റോക്കിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആഘോഷിക്കുന്നു

സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ സീറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി ബ്ലാക്ക്‌റോക്ക് മാസ്സ് സെന്റർ ആഘോഷിക്കുന്നു. മാർച്ച് 19 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വെച്ച് ഇടവകയുടെ മദ്ധ്യസ്ഥനും കുടുംബങ്ങളുടെ കാവൽപിതാവും സാര്‍വത്രിക സഭയുടെ മധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ഏറ്റവും ഭക്തിയോടെ ആഘോഷിക്കുകയാണ് .

തിരുനാളിനൊരുക്കമായി വ്യാഴം, വെള്ളി, ശനി( മാർച്ച്‌ 16,17,18) ദിവസങ്ങളിൽ വൈകീട്ട് 7 മണിക്ക് വി കുർബാനയും വിശുദ്ധ യൗസേപ്പിതാവിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ദിനം വൈകീട്ട് 4 മണിക്ക് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

തിരുക്കർമ്മങ്ങളിൽ പങ്കുകൊണ്ട് വിശുദ്ധന്റെ മാധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാ വിശാസികളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ കൂടിയായ റവ .ഫാ.ജോസഫ് മാത്യു ഓലിയക്കാട്ടിൽ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: