സെന്റ് പാട്രിക്സ് ഡേ പരേഡിനായി ഡബ്ലിനിൽ വിപുലമായ ഒരുക്കങ്ങൾ ; നഗരത്തിൽ ഗതാഗത നിയന്ത്രണം

സെന്റ് പാട്രിക്സ് ഡേ പരേഡിനായി ഒരുങ്ങി ഡബ്ലിന്‍ നഗരം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരേഡിനായുള്ള ഒരുക്കങ്ങളാണ് ഇത്തവണ നടത്തുന്നെതെന്ന് സംഘാടകര്‍ അറിയിച്ചു. പരേഡില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും, കാഴ്ചക്കാരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നത്.

ദേശീയ വനിതാ ഫുട്ബോള്‍ ടീമാണ് ഇത്തവണത്തെ പരേഡിലെ ഗ്രാ‍ന്റ് മാര്‍ഷല്‍. ഇത്തവണത്തെ ഇന്റര്‍നാഷണല്‍ ഗസ്റ്റ് ഓഫ് ഓണര്‍ ആയി പ്രശസ്ത നടനും, സംവിധായകനുമായ Patrick Duffy പരേഡിന്റെ ഭാഗമാവും.

ഉച്ചയ്ക്ക് 12 മണിക്ക് Parnell Square ലാണ് പരേഡ് ആരംഭിക്കുക. പന്നീട് O’Connell Street വഴി സഞ്ചരിച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെ Kevin St Junction ല്‍ പരേഡ് അവസാനിക്കും. അയര്‍ലന്‍ഡിന്റെ കല, സംസ്കാരം എന്നിവ അയര്‍ലന്‍ഡിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ അനുഭവിക്കാന്‍ ലഭിക്കുന്ന മികച്ച അവസരമാണ് ഈ പരേഡെന്നാണ് ഡബ്ലിന്‍ മേയര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

സെന്റ് പാട്രിക്സ് ദിനാഘോഷങ്ങളുടെ ഭാഗമായി ഡബ്ലിന്‍ നഗരത്തിലെ എല്ലാ off-licences കേന്ദ്രങ്ങളിലും മദ്യവില്‍പനയ്ക്ക് വൈകീട്ട് 4മണിവരെ ഗാര്‍ഡ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പരേഡ് നടക്കുന്ന സമയത്ത് സ്ട്രീറ്റ് ഡ്രിങ്കിങ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്. പരേഡിന്റെ ഭാഗമായി നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. പരേഡ് കാണാനായി എത്തുന്നവര്‍ പരമാവധി പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ഗാര്‍ഡ നിര്‍ദ്ദേശിച്ചു.

Share this news

Leave a Reply

%d bloggers like this: