ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും ഐറിഷ് മണ്ണിലേക്ക് ; ഇന്ത്യ അയർലൻഡ് ടി-20 പരമ്പര ആഗസ്തിൽ

അ‍യര്‍ലന്‍‍ഡിനെതിരായ ടി-20 പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ്‍ ടീം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഐറിഷ് മണ്ണിലേക്ക്. മുന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്കായാണ് ഇന്ത്യയെത്തുക. ആഗസ്ത് 18 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ Malahide ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ ‍നടക്കുക.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു രണ്ട് മത്സരങ്ങള്‍ക്കുള്ള പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം അവസാനമായി അയര്‍ലന്‍ഡിലേക്കെത്തിയത്. ഇന്ത്യന്‍ ടി-20 നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലെത്തിയ ടീം 2-0 ന് പരമ്പര സ്വന്തമാക്കിയിരുന്നു.

ഈ വര്‍ഷത്തെ സമ്മര്‍ അയര്‍ലന്‍ഡിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു വിരുന്നായിരിക്കുമെന്നാണ് ക്രിക്കറ്റ് അയര്‍ലന്‍ഡ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്. മെയ് മാസത്തില്‍ ബംഗ്ലാദേശിനെതിരായ ലോകകപ്പ് സൂപ്പര്‍ ലീഗ് മത്സരവും അയര്‍ലന്‍ഡില്‍ നടക്കും.

Share this news

Leave a Reply

%d bloggers like this: